ബനസ്കന്ത: താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സഹീറാബാദിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു പരാമർശം.
മോദി ജീവിച്ചിരിക്കുന്നിടത്തോളം കാലം മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം ഉണ്ടാകില്ല.ഭരണഘടന എസ്സി , എസ്ടി , ഒബിസി എന്നിവർക്ക് സംവരണം നൽകിയിട്ടുണ്ട്, അത് എടുത്തുകളയാൻ ആർക്കും കഴിയില്ല. ,’ അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാലെമതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്ന് പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി കോൺഗ്രസിനെ വെല്ലുവിളിക്കുകയും ചെയ്തു .
‘ഇന്ന്, കോൺഗ്രസിന്റെ രാജകുമാരനെയും അദ്ദേഹത്തിന്റെ പാർട്ടിയെയും വെല്ലുവിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അവർക്ക് ധൈര്യമുണ്ടെങ്കിൽ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്നും ഭരണഘടനയുമായി കളിക്കില്ലെന്നും പ്രഖ്യാപിക്കൂ അവർ ഇത് ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഉള്ളിടത്തോളം കാലം സംവരണങ്ങൾ സംരക്ഷിക്കപ്പെടുമെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണ് ചില പ്രത്യേക സംഘങ്ങൾ
Discussion about this post