ശ്രീനഗർ : ഝലം നദിയിൽ ബോട്ട് മറിഞ്ഞ് 2 പേരെ കാണാതായി. ഉത്തർപ്രദേശ് സ്വദേശികളെയാണ് കാണാതായത്. ജമ്മു കശ്മൂരിലെ പുൽവാമ ജില്ലയിലാണ് സംഭവം.
ഒൻപതോളം പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. അതിൽ 7 പേരെയാണ് രക്ഷിച്ചത്. സംസ്ഥാന ദുരന്ത നിവാരണ സേനയും പോലീസും ,നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ മാസം സമാനമായ സംഭവം നടന്നിരുന്നു .ഝലം നദിയിൽ ബോട്ട് മറിഞ്ഞ് രണ്ട് കുട്ടികളും അവരുടെ അമ്മയുമുൾപ്പെടെ ഏഴ് പേർ മരിച്ചിരുന്നു.








