Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ പോലീസിൽ പരാതി നൽകി ശോഭ വിശ്വനാഥ് ; കുട്ടികളെ തല്ലുമെന്ന് പറഞ്ഞതിന് പോക്സോ കേസ് എടുക്കണമെന്നും ആവശ്യം

by Brave India Desk
May 20, 2024, 10:01 pm IST
in News, Kerala
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on FacebookTweetWhatsAppTelegram

ഏഷ്യാനെറ്റ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ അഞ്ചാം സീസണിലെ വിജയിയായ അഖിൽ മാരാർക്കെതിരെ പോലീസിൽ പരാതി നൽകി ശോഭ വിശ്വനാഥ്. ബിഗ് ബോസ് അഞ്ചാം സീസണിൽ നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന മത്സരാർത്ഥിയാണ് ശോഭ വിശ്വനാഥ്. അഖിൽ മാരാർ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. താൻ കുട്ടികളെ തല്ലും എന്നതുകൊണ്ട് തനിക്കെതിരെ പോക്സോ കേസ് എടുക്കണം എന്ന് ആവശ്യപ്പെട്ട് ചൈൽഡ് വെൽഫെയർ വഴി കമ്മീഷണറുടെ ഓഫീസിൽ ശോഭ മറ്റൊരു പരാതിയും നൽകിയിട്ടുണ്ടെന്നും അഖിൽ മാരാർ വ്യക്തമാക്കുന്നു. സമീപകാലത്ത് ബിഗ് ബോസ് റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് അഖിൽമാരാർ നടത്തിയ ചില പരാമർശങ്ങളാണ് ശോഭ വിശ്വനാഥിനെ ചൊടിപ്പിച്ചത് എന്നാണ് അഖിൽ വ്യക്തമാക്കുന്നത്.

അഖിൽ മാരാർ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം,

Stories you may like

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

ഞാൻ ഈ പോസ്റ്റ്‌ ചെയ്യുന്നത് എനിക്കിന്ന് ലഭിച്ച പോലീസിന്റെ നോട്ടീസ് ആണ്…
പരാതിക്കാരി ശോഭ വിശ്വനാഥ്…

അന്വോഷണ ഉദ്യോഗസ്ഥനോട് ആവർത്തിച്ചു പല പ്രാവശ്യം ചോദിച്ചിട്ടും ഞാൻ ചെയ്ത കുറ്റം എന്തെന്ന് അവർക്ക് പറയാൻ കഴിയുന്നില്ല… ഒരു സ്ത്രീ പരാതി കൊടുത്താൽ crpc section 153പ്രകാരം കേസ് എടുക്കണം അത് കൊണ്ട് കേസ് എടുത്തു എന്നാണ് അവർ പറയുന്നത്…

എനിക്കെതിരെ പോക്സോ കേസ് എടുക്കണം എന്നും പറഞ്ഞു ചൈൽഡ് വെൽഫയർ വഴി കമ്മീഷണരുടെ ഓഫീസിൽ മറ്റൊരു കേസും കൊടുപ്പിച്ചു.. ഞാൻ കുട്ടികളെ തല്ലും എന്ന് പറഞ്ഞു.. നാളിത് വരെ മക്കളെ തല്ലുന്നത് പോയിട്ട് അവരോട് കയർത്ത്‌ പോലും സംസാരിക്കാത്ത അവരുടെ കൂട്ടുകാരൻ ആയ അച്ഛൻ ആണ് ഞാൻ..

ശോഭക്കെതിരെ ധന്യ രാമൻ വളരെ ഗുരുതരമായ ചാരിറ്റി തട്ടിപ്പ് എന്ന ആരോപണം നേരത്തെ ഉന്നയിച്ചിരുന്നു.. അതും ശോഭയുടെ പേരും ഫോട്ടോയും വെച്ചു.. അതിനെതിരെ ഒരക്ഷരം മിണ്ടാൻ ഇവർക്ക് കഴിഞ്ഞില്ല.. കാരണം ധന്യ രാമന്റെ കൈയിൽ തെളിവുണ്ട് എന്നതാകാം കാരണം.. അത് കൊണ്ട് കുട്ടികളുടെ പേരിൽ ചാരിറ്റി തട്ടിപ്പ് പാവങ്ങളുടെ പേരിൽ ബിസിനസ്സ് ഇങ്ങനെയൊക്കെ ജീവിക്കുന്ന പലരും നമുക്കിടയിൽ ഉണ്ട്.. ശോഭ അങ്ങനെ ചെയ്യില്ല എന്നാണ് എന്റെ വിശ്വാസം.. പക്ഷെ ധന്യ രാമൻ പറഞ്ഞപ്പോൾ എന്ത് കൊണ്ട് പ്രതികരിച്ചില്ല എന്ന് നിങ്ങൾ ചോദിക്കണം..

ഞാൻ പറഞ്ഞതൊക്കെ പബ്ലിക് ആയി നിങ്ങളിൽ പലരും കേട്ടതാണ്.. സീസൺ അഞ്ചിലെ ഒരു മത്സരാർഥിക്കും ഒരു രീതിയിൽ ഉള്ള ബുദ്ധിമുട്ടും ഉണ്ടായതായി എനിക്കറിയില്ല എന്നാൽ കൈകൂലി കൊടുത്തു അതായത് കിട്ടുന്നതിൽ പകുതി കൊടുക്കാം എന്ന് പറഞ്ഞു ഒരാൾ അവിടെ കയറിതായി സംശയമുണ്ട് എന്നാണ് പറഞ്ഞത്…

3പെൺകുട്ടികൾ പരസ്യമായി ഞാൻ പറഞ്ഞതിനെ അനുകൂലിച്ചു രംഗത്ത് വന്നു.. മറ്റ് മത്സരാർ ഥികളും ശ്രീലക്ഷ്മി അറയ്ക്കൽ നെ പോലെ ചിലരും ഞാൻ പറഞ്ഞത് ശെരി എന്ന് വെച്ചു..

ഒരമ്മ തന്റെ മകൾക്കുണ്ടായ അനുഭവം എന്നോട് പറഞ്ഞതും മറ്റൊരു മത്സരാർഥിയുടെ സുഹൃത്തിനുണ്ടായ പ്രശ്നം ഞാൻ ശോഭയ്ക്ക് അയച്ചു കൊടുത്തു… വിഷയത്തിൽ നിനക്ക് ഇടപെടാൻ കഴിയുമോ എന്ന് ചോദിച്ചു.. ഒരക്ഷരം അതിനെതിരെ പ്രതികരിക്കാത്ത ഇവർ എന്നോടുള്ള വിരോധം കൊണ്ടും കപ്പ് കിട്ടാത്ത ദേഷ്യം കൊണ്ടും നാലാം സ്ഥാനത് തള്ളപ്പെട്ട യാഥാർഥ്യം തിരിച്ചറിയാതെ അവൾക്ക് അവകാശപ്പെട്ടത് ഞാൻ തട്ടിയെടുത്തു എന്ന പകയാണ് കൊണ്ട് നടക്കുന്നത്..

ഇതല്ല ഇതിനപ്പുറവും നാളെ എനിക്കെതിരെ ഇവർ ചെയ്യും.. നിങ്ങൾ അറിഞ്ഞിരിക്കാൻ ഇത് പോസ്റ്റ്‌ ചെയ്യുന്നു…

ഇവരെ പോലെ ഉള്ളവരുടെ ഇത്തരം പ്രവർത്തി കാരണം നാളെയിൽ അർഹത ഉള്ള നീതി ലഭിക്കേണ്ട സ്ത്രീകളെ പോലും ജനം സംശയത്തോടെ കാണും…
സ്ത്രീയും പുരുഷനും തുല്യരാണ്.. പക്ഷെ സ്ത്രീ എന്ത് പറഞ്ഞാലും ഞങ്ങൾ കേസെടുക്കും.

Tags: police caseAkhil Mararbig bossshobha viswanath
Share4TweetSendShare

Latest stories from this section

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

Discussion about this post

Latest News

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

കോച്ചിന്റെ കണ്ണുനിറച്ച ദിനം, സർപ്രൈസുമായി വീട്ടിലെത്തി വിരാടിന്റെ സഹോദരൻ; താക്കോൽ കയ്യിൽ വച്ചപ്പോൾ കണ്ടത് ‘കോഹ്‌ലി മാജിക്

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ഇന്ത്യൻ സമുദ്രത്തെ ‘അവസരങ്ങളുടെ സമുദ്രമാക്കും; വലിപ്പത്തിലല്ല, പരസ്പര ബഹുമാനത്തിലാണ് ഇന്ത്യയുടെ വിശ്വാസം; ‘മഹാസാഗർ’ ദർശനം വ്യക്തമാക്കി മോദി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ആകാശവും സമുദ്രവും ഒരുപോലെ സ്വന്തമാക്കി ഭാരതത്തിന്റെ പ്രതിരോധരംഗം ; മൻ കി ബാത്തിൽ പ്രതിരോധ മേഖലയിലെ ചരിത്രനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ  പറ്റില്ലെന്ന് പ്രഖ്യാപനം

ഞാൻ മരണത്തെ ഭയപ്പെടുന്നില്ല, ഈ വർഷം തന്നെ രാജ്യത്തേക്ക് മടങ്ങിവരും; വധശിക്ഷാ വിധിക്കെതിരെ ഷെയ്ഖ് ഹസീന; പാർട്ടിയെ തകർക്കാൻ പറ്റില്ലെന്ന് പ്രഖ്യാപനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology