ന്യൂഡൽഹി: ഛത്തീസ്ഗഢിൽ ഏഴ് കമ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. നാരായണ്‍പൂര്‍— ബീജാപൂര്‍ വനമേഖലയിലാണ് സംഭവം .ഇന്നലെ രാവിലെ ഏഴ് മണിയോടെ സുരക്ഷ സേന വനത്തിനുളളില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് സംഭവം. ഏഴുപേരടങ്ങുന്ന ഭീകര സംഘം സുരക്ഷാസേനയക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി പ്രഭാത് കുമാര്‍ പറഞ്ഞു. സുരക്ഷാസേന തിരിച്ച് നടത്തിയ വെടിവയ്പ്പിലാണ് ഏഴ് കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടത്.
സംഭവ സ്ഥലത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ നാരായണ്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞമാസം ദന്തെവാഡയില്‍ 18 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
Discussion about this post