Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Culture
Temple

ശ്രീരാമൻ വള പ്രതിഷ്ഠിച്ച ശ്രീ പെരളശേരി സുബ്രഹ്‌മണ്യ ക്ഷേത്രം

by Brave India Desk
May 31, 2024, 04:33 pm IST
in Temple, Kerala
Share on Facebook
Tweet
WhatsApp
Telegram

ശ്രീരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട സുബ്രഹ്‌മണ്യ ക്ഷേത്രമാണ് വടക്കൻ മലബാറിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശ്രീ പെരളശേരി ക്ഷേത്രം. ത്രേതായുഗത്തിൽ ഉത്ഭവിച്ച ഈ ക്ഷേത്രം കണ്ണൂരിലെ പെരളശേരിയിലാണ് സ്ഥിതി ചെയ്യുന്നത്.

ഓംകാരത്തിന്റെ പൊരുൾ യഥാവിധി പറഞ്ഞുകൊടുക്കാത്തതിന് സുബ്രഹ്‌മണ്യൻ ഒരിക്കൽ ബ്രഹ്‌മാവിനെ തടവിലാക്കി. ഇതറിഞ്ഞ ശിവഭഗവാൻ ഇടപെട്ട് ബ്രഹ്‌മാവിനെ മോചിപ്പിച്ചു. എങ്കിലും പ്രായശ്ചിത്ത കർമം ചെയ്യേണ്ടി വന്ന ശരവണൻ അജ്ഞാത വാസത്തിന് പോയി. അങ്ങനെ അയ്യപ്പൻകാവിലെ പൊട്ടക്കിണറ്റിൽ സർപ്പരൂപത്തിൽ ഏകാന്തവാസം നയിച്ചു. വെയിലും മഴയും കൊള്ളാതെ സർപ്പങ്ങൾ മുരുകനെ സംരക്ഷിച്ചു പോന്നു.

Stories you may like

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സാക്ഷികളെ ആശയക്കുഴപ്പത്തിലാക്കാൻ രൂപമാറ്റം; മിനി കൂപ്പർ അപകടക്കേസ് പ്രതി ബോസ്റ്റൽ സ്കൂളിൽ സ്വയം മുടിവെട്ടി; നിയമോപദേശത്തിന് പിന്നിലെന്ന് പൊലീസ്

രാവണൻ അപഹരിച്ച സീതയെ തേടി ലക്ഷ്മണനും ഹനുമാനുമൊത്ത് ലങ്കയിലേക്ക് തിരിച്ച ശ്രീരാമചന്ദ്രൻ ശ്രീ സുബ്രഹ്‌മണ്യന്റെ സാന്നിദ്ധ്യം ഇവിടെ അനുഭവിച്ചറിഞ്ഞു. സുബ്രഹ്‌മണ്യന് ഇവിടെ പ്രധാന സ്ഥാനം നൽകണമെന്ന് പറഞ്ഞ ശ്രീരാമൻ, അയ്യപ്പനോട് അനുവാദം തേടി. ഇതിന് സമ്മതിച്ച അയ്യപ്പൻ താനിരിക്കുന്ന പ്രധാന ശ്രീകോവിൽ സുബ്രഹ്‌മണ്യനായി നൽകാമെന്നും ശ്രീകോവിലിന്റെ തെക്കുഭാഗത്തായി തനിക്ക് സ്ഥാനം അനുവദിച്ചാൽ മതിയെന്നും പറഞ്ഞു.

പ്രതിഷ്ഠയ്ക്കായി അനുയോജ്യമായ വിഗ്രഹം തേടാൻ ഹനുമാനെ ശ്രീരാമൻ വടക്കോട്ട് അയച്ചു. എന്നാൽ, കൃത്യ സമയത്ത് വിഗ്രഹം കൊണ്ടുവരാൻ ഹനുമാന് കഴിഞ്ഞില്ല. ഇതോടെ, രാജ്യത്തിന്റെ പ്രതീകമായ തന്റെ പെരുവള അഥവ വലിയ വള യഥാസ്ഥാനത്ത് പ്രതിഷ്ഠിച്ചു. പിന്നീട് ഹനുമാൻ വിഗ്രഹവുമായി എത്തിയപ്പോൾ ഈ വളയെടുത്ത് പകരം വിഗ്രഹം പ്രതിഷ്ഠിക്കാൻ ശ്രമിച്ചെങ്കിലും വള സ്ഥാനത്ത് നിന്നും ഇളകിയില്ല. മാത്രമല്ല, വളയുടെ മുകളിൽ ഒരു സർപ്പം കയറിയിരുന്നുകൊണ്ട് ഫണമിളക്കി അരുതെന്ന് പറഞ്ഞു. ഇതോടെ, പെരുവളയിൽ സുബ്രഹ്‌മണ്യൻ കുടികൊണ്ടെന്ന് മനസിലാക്കിയ ശ്രീരാമൻ അത് തന്നെയാണ് പ്രതിഷ്ഠയെന്നറിയിക്കുകയായിരുന്നു.

അങ്ങനെ ഈ സ്ഥലത്തിന് പെരുവളശേരി എന്ന പേര് ലഭിച്ചു. എന്നാൽ, കാലക്രമേണെ ഇത് ലോപിച്ച് പെരളശേരിയാകുകയായിരുന്നു. ഹനുമാൻ കൊണ്ട് വന്ന വിഗ്രഹം അടുത്ത് തന്നെ മറ്റൊരു ക്ഷേത്രം പണിത് സ്ഥാപിച്ചിരുന്നു. ഈ ക്ഷേത്രം മർക്കടശേരി എന്നറിയപ്പെടുകയും പിൽകാലത്ത് ഈ പേര് ലോപിച്ച് മാക്രേരി എന്നായി മാറുകയും ചെയ്തു. ഇന്നും പെരളശേരിയിൽ ദർശനം പൂർത്തിയാകണമെങ്കിൽ മാക്രേരിയിൽ കൂടി ദർശനം നടത്തണമെന്നാണ് വിശ്വാസം.

പഴനിയിലെ പോലെ തന്നെ പടിഞ്ഞാറോട്ടാണ് പെരളശേരിയിൽ വിഗ്രഹത്തിന്റെ ദർശനം. വളരെ ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടുത്തേത്. അതിനാൽ തന്നെ പുറത്ത് നിന്നും നോക്കിയാൽ തന്നെ വിഗ്രഹം കാണാൻ സാധിക്കും. നാഗപൂജയ്ക്ക് ഏറെ പ്രധാന്യമുള്ള ക്ഷേത്രമാണ് പെരളശേരി. പാലും മഞ്ഞ ചോറും കോഴിമുട്ടയുമെല്ലാമാണ് ഇവിടെ നാഗാരാധനയ്ക്ക് പ്രധാനമായി ചെയ്യുന്ന വഴിപാടുകൾ.

ഇവിടുത്തെ ക്ഷേത്ര കുളം ഏറെ പ്രത്യേകതകളുള്ളതാണ്. ഉത്തരേന്ത്യയിൽ കാണപ്പെടുന്ന പടിക്കെട്ടുകളോട് കൂടിയ കിണറുകളുടെ രൂപത്തിലാണ് ഇവിടെ കുളം നിർമ്മിച്ചിരിക്കുന്നത്. അയണിവയൽകുളം എന്നാണ് ഈ കുളം അറിയപ്പെടുന്നത്.

തുലാം സംക്രമം, ധനു ഉത്സവം, തുലാം 10, 11 തിയതികൾ എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട ഉത്സവങ്ങൾ. തുലാം സംക്രമത്തിന് കാവേരി സംക്രമം എന്ന് കൂടി പേരുണ്ട്. കാവേരി നദിയിലെ ജലം ഈ ദിവസം ഇവിടുത്തെ കുളത്തിൽ എത്തിച്ചേരുമെന്നാണ് വിശ്വാസം.

Tags: peralassery temple
Share
Tweet
Send
Share

Latest stories from this section

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

മാസപ്പടി കേസ്: പിണറായി വിജയന്റെ അപ്പീൽ ഹർജി തള്ളി ഹൈക്കോടതി; സർക്കാരിനും തിരിച്ചടി

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

സ്ത്രീകൾ തൊട്ട് അഭിനയിക്കണ്ടേ..; ആ വക പരിപാടി പറ്റില്ല; തൊടാതയുള്ള സംഭവങ്ങൾ വേണമെങ്കിൽ ചെയ്യാം; ഒടുവിൽ മമ്മൂട്ടി യെസ് പറഞ്ഞത് ഇങ്ങനെ

അമ്മയുടെ പട്ടാളത്തിൽ പോയി കാണാതായ മകനാണെന്ന് കരുതി സ്നേഹിച്ചു മുറുക്കൊക്കെ തന്നു:മമ്മൂട്ടിയുടെ ലൊക്കേഷൻ ഓർമ്മ

Latest News

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ദാൽ തടാകത്തിന്റെ സംരക്ഷണം: ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകൾക്ക് കർശന നിയന്ത്രണവുമായി ജമ്മു കശ്മീർ ഹൈക്കോടതി

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

ഇനി ലക്ഷ്യം ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ; ഒക്ടോബർ അവസാനത്തോടെ പ്രധാനമന്ത്രിയുടെ സംസ്ഥാന പര്യടനം ആരംഭിക്കും

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

പൊതു റോഡുകളിൽ പടക്കം പൊട്ടിക്കരുത് ; ദീപാവലി ആഘോഷങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ബോംബെ ഹൈക്കോടതി

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

സിജെപിയുടെ തിരംഗ മാർച്ചിന് ചെറിയ കൂട്ടായ്മയ്ക്ക് അനുമതി നൽകി ഡൽഹി പൊലീസ്; പൊതുജനങ്ങൾ അകലം പാലിക്കണമെന്ന് അഭ്യർത്ഥന

ഇനി പടയൊരുക്കം; ത്രിപുര ഉൾപ്പെടെ 3 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് തീയതികൾ  പ്രഖ്യാപിച്ചു

17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണം ; എസ്.എസ്.ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഇന്ത്യ-യു.എസ് വാണിജ്യ കരാറിന്റെ ഒന്നാം ഘട്ടം പൂർത്തിയായി: അന്തിമാനുമതിക്കും നിയമപരമായ കരട് തയ്യാറാക്കലിനും തുടക്കമായെന്ന് പീയൂഷ് ഗോയൽ

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

അതീഖ് അഹമ്മദിന്റെ ശക്തികേന്ദ്രമായിരുന്ന കസാരി-മസാരി ഇനി ‘ശ്രീകൃഷ്ണപുരി’ ; പുനർനാമകരണം നടത്തി യോഗി ആദിത്യനാഥ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies