ഡല്‍ഹി: നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണ് എ.ബി.പി ന്യൂസ്- നീല്സെന് സര്‍വെ. . മോദിയുടെ ഭരണം ശരാശരിയിലും മുകളിലാണെന്നാണ് സര്‍വെയില്‍ പറയുന്നത്. 54 ശതമാനം പേരാണ് നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നത്.
ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, എ.ബി വാജ്പേയ് എന്നിവര്‍ക്ക മുകളിലാണ് മോദിയുടെ സ്ഥാനമെന്നാണ് സര്‍വെ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം രാജ്യത്ത് ഇപ്പോള്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം ഉണ്ടായാലും എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും സര്‍വെ ചൂണ്ടികാട്ടുന്നു.
ബി.ജെ.പിയ്ക്ക് 43 ശതമാനം വോട്ടും 301 സീറ്റുകളും ലഭിയ്ക്കുമെന്നും എന്‍.ഡി.എ സഖ്യം 339 സീറ്റുകളുമായി വീണ്ടും അധികാരത്തിലെത്തുമെന്നുമാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന് 28 ശതമാനം സീറ്റ് ഷെയറോടെ 108 സീറ്റുകള്‍ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നും സര്‍വെ വ്യക്തമാക്കുന്നു.
ഇന്ത്യയെ നയിക്കാന്‍ ഏറ്റവും നല്ല നേതാവ് എന്ന ചോദ്യത്തിന് മോദിയെ അനുകൂലിച്ചവര്‍ 63 ശതമാനമാണ്. രണ്ടാം സ്ഥാനത്തുള്ള രാഹുല്‍ ഗാന്ധിയെ അനുകൂലിച്ചത് വെറും 20 ശതമാനം പേര് മാത്രം.
Discussion about this post