തിരുവനന്തപുരം; കേരളത്തിലും ബിജെപി തരംഗമെന്ന് റിപ്പോർട്ട്. കേരളത്തിൽ തൃശൂരിലും തിരുവനന്തപുരത്തും ബിജെപി ശക്തമായ മുന്നേറ്റം നടത്തുവെന്നാണ് റിപ്പോർട്ട്. തൃശൂരിൽ 50,000 ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ് സുരേഷ് ഗോപി. തിരുവനന്തപുരത്ത് 23,000 ത്തോളം വോട്ടുകൾക്കാണ് രാജീവ് ചന്ദ്രശേഖർ മുന്നിൽ.
കേരളത്തിൽ അക്കൗണ്ട് തുറക്കുകയെന്ന ബിജെപിയുടെ സ്വപ്‌നം രണ്ട് മണ്ഡലങ്ങളിലൂടെ ഇരട്ടി സന്തോഷമായി മാറിയിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യ ഘട്ടം മുതൽ കണ്ടത്. ശശി തരൂരും രാജീവ് ചന്ദ്രശേഖറും മാറി മാറി ലീഡ് പിടിച്ചു. എന്നാൽ കഴിഞ്ഞ ഏതാനും മിനുറ്റുകളിലായി എൻ ഡി എ പടി പടിയായി ലീഡ് ഉയർത്തുകയാണ്.
പന്ന്യൻ രവീന്ദ്രനെ ഇറക്കി മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കരുതിയെങ്കിലും ദയനീയ പരാജയം ഏറ്റുവാങ്ങേണ്ട സ്ഥിതിയാണ് നിലവിൽ.












