കൊച്ചി:മദ്യ മുതലാളിമാരാണ് സരിതയ്ക്ക് പിന്നിലെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയ്ക്ക് സരിതയുടെ മറുപടി. തനിക്ക് പിന്നില്‍ ഒരു മദ്യ മുതലാളിമാരുമില്ലെന്ന് സരിത പറഞ്ഞു. ബാറുകാരും സിപിഎമ്മുമാരുമൊന്നും തനിക്ക് പ്രശ്നമില്ല. സോളാര്‍ കമ്മീഷന് മുന്നില്‍ ഇന്ന് മൊഴി നല്കാന് പോകുന്നതിന് മുന്‍പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.
മുഖ്യമന്ത്രിയെ പിതൃതുല്യനെന്ന് പറഞ്ഞത് ബിജു രാധാകൃഷ്ണന് ഉന്നയിച്ച സി.ഡി സംബന്ധിച്ചായിരുന്നു. താനും, മുഖ്യമന്ത്രിയുമായി അവിഹിതബന്ധമെന്ന ആരോപണത്തോടാണ് ഉമ്മന്‍ചാണ്ടി തന്റെ അച്ഛനെ പോലെയാണെന്ന് പ്രതികരിച്ചതെന്നും സരിത പറഞ്ഞു.
സിപിഎം പത്ത് കോടി രൂപ ഓഫര്‍ ചെയതുവെന്ന വാക്കുകളില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവെന്നും സരിത ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പാണ് സിപിഎം തന്നെ സമീപിച്ചതായി സരിത ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.
വണ്ടി ചെക്ക് നല്കിയ സരിത എങ്ങനെയാണ് കോടികള്‍ നല്‍കിയതെന്ന മുഖ്യമന്ത്രിയുടെ വാദത്തിനും സരിത മറുപടി പറഞ്ഞു. .പത്ത് കോടി രൂപ തട്ടിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് തന്നെ പണം നല്കാന് തന്റെ കയ്യിലില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ വാദം ശരിയല്ല. ചെക്ക് മടങ്ങിയതിന്റെ കാരണം മുഖ്യമന്ത്രിയും ബിജു രാധാകൃഷ്ണനും വ്യക്തമാക്കണം.
പറയാന്‍ ഇനിയും ഏറെയുണ്ടെന്നും, ഇനി ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നും സരിത പറഞ്ഞു. താന്‍ നല്കിയ പണത്തിന്റെ പകുതി തിരിച്ച് തരുമെന്ന വാഗ്ദാനം പാലിക്കുമെന്ന് കരുതിയായിരുന്നു ഇതുവരെ മൗനം പാലിച്ചതെന്നും, കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇക്കാര്യം തുറന്ന് പറയുന്നതെന്നും സരിത ആവര്‍ത്തിച്ചു.
Discussion about this post