തലശ്ശേരി: ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ വെട്ടിക്കൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.
അഡ്വ. കെ. വിശ്വന്‍ മുഖേനയാണ് ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. ഹൈകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. എം.കെ. ദാമോദരന്‍, അഡ്വ. ഗോപാലകൃഷ്ണക്കുറുപ്പ് എന്നിവര്‍ ജയരാജനുവേണ്ടി തലശ്ശേരി കോടതിയില്‍ ഹാജരാകുമെന്നാണ് വിവരം.
ജില്ലാ കോടതിയില്‍ നേരത്തെ രണ്ടുതവണ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ജനുവരി 21നാണ് ജയരാജനെ സി.ബി.ഐ 25ാം പ്രതിയായി ചേര്‍ത്തത്. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരന്‍ ഇദ്ദേഹമാണെന്നാണ് സി.ബി.ഐ വാദം. നേരത്തെ പ്രതി ചേര്‍ക്കപ്പെടാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ല എന്നായിരുന്നു കോടതിയുടെ വിശദീകരണം. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് രോഗബാധിതനായ ജയരാജനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. യുഎപിഎ പ്രകാരമാണ് കേസിലെ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
Discussion about this post