തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലിസ് ലാത്തി വീശി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കു നേരെ നിരവധി തവണ കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിച്ചു.
പൊലിസിനു നേരെ സമരക്കാര്‍ നിരവധി തവണ കല്ലേറ് നടത്തി. സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഒരു ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് പരിക്കേറ്റിട്ടുണ്ട്.
Discussion about this post