റോം :ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുത്തത് വളരെ ഫലപ്രദമാണെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 7 ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെയാണ് അദ്ദേഹം മടങ്ങിയത് . അപുലിയയിൽ നടന്ന ജി 7 ഉച്ചകോടിയിൽ വിവിധ സെഷനുകളിൽ പങ്കെടുത്ത ശേഷമാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്.
അപുലിലയിൽ നടന്ന ജി 7 ഉച്ചകോടി വളരെ ഫലപ്രദമായ ഒരു ദിവസമായിരുന്നു. ലോക നേതാക്കളുമായി ആശയവിനിമയും നടത്തുകയും വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആഗോള സമൂഹത്തിന് പ്രയോജനപ്പെടുന്ന ഫലപ്രദമായ കാര്യങ്ങൾ സൃഷ്ടിക്കാനും ഭാവി തലമുറകൾക്കായി മികച്ച ലോകം സൃഷ്ടിക്കാനും ഞങ്ങൾ ഒരുമിച്ച് ലക്ഷ്യമിടുന്നു. സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
ഊഷ്മളമായ ആദിഥ്യമര്യാദയ്ക്ക് ഇറ്റലിയിലെ ജനങ്ങൾക്കും സർക്കാരിനും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യുഎസ് ,യുകെ ,കാനഡ , ഇറ്റലി ജപ്പാൻ , എന്നീ ഏഴ് അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉച്ചകോടിയിൽ പങ്കെടുത്തു. എല്ലാ ലോക നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Discussion about this post