കോട്ടയം: ചൂണ്ടയിടുന്നതിനിടെ പാറക്കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാടപ്പള്ളി പൊൻപുഴക്കുന്നിൽ താമസിക്കുന്ന ആദർശ്, അഭിനവ് എന്നിവരാണ് മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനത്ത് ആണ് സംഭവം.
ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. ആദർശ് പത്താം ക്ലാസുകാരനാണ്. ചൂണ്ടയിടുന്നതിനിടെ ഒരാൾ പാറക്കുളത്തിൽ വീഴുകയായിരുന്നു. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ കുട്ടിയും വെള്ളത്തിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ ചങ്ങനശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post