കൊച്ചി: ചാണ്ടി ഉമ്മനുമായി ബന്ധപ്പെടുത്തിയുള്ള അവിഹിത കഥകളിലെ നായിക താനല്ലെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. തനിക്ക് ആരുമായും അത്തരം ശാരീരിക ബന്ധമില്ല. അത്തരം ആരോപണങ്ങള്‍ വേദനിപ്പിച്ചുവെന്നും സരിത പറഞ്ഞു. ചാണ്ടി ഉമ്മനുമായി ബന്ധപ്പെടുത്തിയുള്ള കഥകളിലെ നായിക ഞാനല്ല, അത് മറ്റൊരാളാണ്. തനിക്കറിയാവുന്ന ഇക്കാര്യങ്ങള്‍ സോളാര്‍ കമ്മീഷന് മുന്നില്‍ പറഞ്ഞിട്ടുണ്ടെന്നും സരിത പറഞ്ഞു.
ഷാലു മേനോനാണോ അത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങള്‍ അന്വേഷിക്കു എന്നായിരുന്നു സരിതയുടെ മറുപടി. ദുബായ് യാത്രയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ദൃശ്യങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അത് അന്നത്തെ അഭ്യന്തരമന്ത്രിയുടെ കയ്യിലുണ്ടെന്നാണ് തന്റെ വിശ്വാസമെന്നും സരിത പറഞ്ഞു.
ഈ ഫോട്ടോയും, വീഡിയൊവും ഉപയോഗിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യമന്ത്രിയെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണവും സരിത പരോക്ഷമായി ഉന്നയിച്ചു.
Discussion about this post