ന്യൂഡൽഹി : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം നേരിടാൻ സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശം നൽകി കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ആശുപത്രികളിൽ പ്രത്യേക യൂണിറ്റ് തുടങ്ങാൻ നിർദേശിച്ചു.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 34 മരണങ്ങളാണ് ഡൽഹിയിൽ മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രി ജെപി നദ്ദയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നത്.
പൊതുവേ വേനൽകാലത്ത് രേഖപ്പെടുത്തുന്ന ചൂടിനെക്കാൾ കൂടുതലാണ് ഇത്തവണ രേഖപ്പെടുത്തിയത്. 52 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. അടിയന്തര സാഹചര്യം നേരിടാൻ വേണ്ട മരുന്നും,ഉപകരണങ്ങളും, ആംബുലൻസ് അടക്കമുള്ള സംവിധാനങ്ങളും ഉറപ്പാക്കും. മരണ സംഖ്യയും ഹൃദയാഘാതം വന്നവരുടെ കണക്കും ആരോഗ്യ മന്ത്രാലയത്തിന്റ പോർട്ടലിൽ ദിവസവും അപ്ലോഡ് ചെയ്യണം. ആശുപത്രികളിലേക്കുള്ള വൈദ്യുതി വിതരണം ഒരു കാരണവശാലും തടസ്സപ്പെടരുത് എന്ന നിർദ്ദേശവും യോഗം മുന്നോട്ട് വെച്ചു.
Discussion about this post