തൃശ്ശൂര്‍: ടിപി ചന്ദ്രശേഖരന് വധക്കേസ് സിബിഐയ്ക്ക് വിടാന്‍ ബിജെപിയുടെസഹായം തേടി ആര്‍എംപി . കേസ് സിബിഐയ്ക്ക് വിടുന്നതുമായി ബന്ധപ്പെട്ട സഹകരണം അഭ്യര്‍ത്ഥിച്ച ആര്‍എംപി നേതാക്കള്‍ ബിജെപി നേതാക്കളെ കണ്ടു.
ഇന്ന് രാവിലെ തൃശ്ശൂര്‍ രാമനിലയിത്തിലായിരുന്നു കൂടിക്കാഴ്ച. കേസ് സിബിഐയ്ക്ക് വിടുന്നതുമായി ബന്ധപ്പെട്ട് ബിജപി നേതൃത്വം എല്ലാ സഹായവും ആര്‍എംപിയ്ക്ക് വാഗ്ദാനം ചെയ്തു. കേസ് സിബിഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചതിന്റെ പശ്ചാത്തലത്തിലാണ് ആര്‍എംപി നേതാക്കള്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ പിന്തുണ അഭ്യര്‍ത്ഥിച്ചത്. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി ചര്‍ച്ചയ്ക്ക് ശേഷം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമര്‍ദ്ദം ചെലുത്തുമെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു.
കേസ് സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് കെ.കെ രമ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇത് കേന്ദ്രത്തിന് അയച്ച് നല്‍കണമെന്നും ബിജെപി ആവശ്യപ്പെട്ടു. അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ആര്‍എംപി നേതാക്കളും ചര്‍ച്ചയ്ക്ക് ശേഷം ആവശ്യപ്പെട്ടു.
Discussion about this post