Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

 തെറ്റായ വാർത്ത കണ്ട് ഒന്നും ആലോചിക്കാതെ രാഷ്ട്രീയലക്ഷ്യം വച്ച് മുതലെടുക്കാൻ നടക്കുന്ന കഴുകന്മാരാൽ സജീവമാണ് സോഷ്യൽ മീഡിയ; അരുൺ സോമനാഥൻ

by Brave India Desk
Jun 26, 2024, 04:16 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

തെലങ്കാനയിലെ വാറങ്കലില്‍ വച്ച് ബര്‍ത്ത് ശരീരത്തില്‍ വീണ് മലയാളി മരിച്ച സംഭവത്തില്‍ വലിയ ചർച്ചകളാണ് ഉയരുന്നത്.. മാറഞ്ചേരി സ്വദേശി എളയിടത്ത് മാറാടിക്കല്‍ അലിഖാനാണ് ജീവന്‍ നഷ്ടമായത്. ഇത് റെയിൽവേയുടെ അനാസ്ഥമൂലം ഉണ്ടായതാണെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി റെയിൽവേ രംഗത്തെത്തിയിരുന്നു. മുകളിലെ സീറ്റിലെ യാത്രക്കാരന്‍ ചങ്ങല കൃത്യമായി ഇടാതിരുന്നതാണ് അപകടത്തിന് കാരണമെന്നും ബര്‍ത്ത് തകര്‍ന്നല്ല അപകടമുണ്ടായതെന്നും റെയില്‍വേ പറയുന്നു. സംഭവമുണ്ടായ ഉടന്‍ തന്നെ ഹസ്രത് നിസാമുദ്ദീന്‍ എക്സ്പ്രസ് രാമഗുണ്ടത്ത് നിര്‍ത്തി പരുക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സീറ്റ് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരിശോധിച്ചുവെന്നും റെയില്‍വേ വിശദീകരിച്ചു. സീറ്റിന് തകരാര്‍ കണ്ടെത്താനായില്ലെന്നാണ് റെയില്‍വേയുടെ വാദം

സംഭവത്തിൽ തൻ്റെ നിരീക്ഷണങ്ങൾ വ്യക്തമാക്കുകയാണ് അരുൺ

Stories you may like

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

ട്രയിനിൽ ബർത്ത് പൊട്ടി വീണു യാത്രക്കാരൻ മരിച്ചു എന്ന ഭയപ്പെടുത്തുന്ന ഒരു വാർത്തകണ്ടു.
മുൻപ് പല റയിൽവേ വാർത്തകളും മലയാള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് യാഥാർത്ഥ്യവുമായി തീരെ ബന്ധമില്ലാത്തതായതുകൊണ്ട് ഇതിന്റെ സത്യാവസ്ഥ എന്തെന്ന് സംശയമുണ്ട്.
കാരണം മിഡിൽ ബർത്ത് രണ്ട് ചെയിൻ ഉപയോഗിച്ചാണ് ബാലൻസ് ചെയ്യുന്നത്. ഒന്ന് പൊട്ടിയാലും മറ്റൊന്നിൽ താങ്ങുന്ന വിധമാണ് അത് നിർമ്മിച്ചിരിക്കുന്നത്.
പലപ്പോഴും ട്രയിനിൽ യാത്ര ചെയ്യുമ്പോൾ കാണുന്ന കാഴ്ചയാണ് യാത്രക്കാർ അലക്ഷ്യമായ് ഈ മിഡിൽ ബർത്ത് പൊക്കിവയ്ക്കുന്നത്. ചിലപ്പോൾ അവർ ചെയിനിന്റെ അറ്റത്തുള്ള ഹുക്ക് ഇട്ടിട്ട് അതിന്റെ ലോക്കിംഗ് മെക്കാനിസം ഉപയോഗിക്കില്ല. ചിലപ്പോൾ ഉപയോഗം കൊണ്ട് ബർത്തിനു സംഭവിച്ച വളവ് മൂലം ഒരു ചെയിൻ മാത്രമേ ലൊക്കാവൂ.. മറ്റേ സൈഡ് ലൂസ് ആയിരിക്കും. ആൾക്കാർ ഹുക്ക് ജസ്റ്റ് കൊളുത്തിയിട്ടിരിക്കും. മുറുക്കമുണ്ടായിരിക്കില്ല. അത്തരം സാഹചര്യത്തിൽ ഈ ലൂസായ ചെയിൻ ഒന്നു പിരിച്ചിട്ടാൽ മുറുകേണ്ടതാണ്.‌ അത് ചെയ്തില്ലെങ്കിലും മുറുക്കമുള്ള ചെയിനിന്റെ ലോക്കിംഗ് സംവിധാനം കൃത്യമായ് ഇടാൻ ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോൾ ഹുക്കിലെ വലിയ തുളയിൽ നിന്ന് വലിച്ച് ചെറിയതുളയിലേക്കിട്ട് ലോക്ക് ചെയ്തിട്ടുണ്ടാവില്ല. പക്ഷേ ആളുണ്ടെങ്കിൽ ബർത്ത് പൊങ്ങി ലോക്ക് വിട്ടുപോവുന്ന അവസ്ഥ വരികയുമില്ല.
ചെയിൻ പൊട്ടി എന്നാണ് വാർത്ത. ഒരു ചെയിൻ പൊട്ടിയാലും മറ്റേ ചെയിൻ താങ്ങേണ്ടതാണ്. അപ്പോൾ മിഡിൽ ബർത്തിൽ കിടന്നയാൾ ബർത്ത് പൊക്കിയിട്ട് ശരിയാംവണ്ണം ലോക്ക് ചെയ്തില്ല എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ രണ്ട് ചെയിനും ഒരുപോലെ പൊട്ടുന്നത് അസ്സാദ്ധ്യമായ കാര്യമാണ്. മാത്രമല്ല അത്രമാത്രം തുരുമ്പിക്കുന്ന ഐറ്റമൊന്നുമല്ല അത്. കൂടാതെ മിഡിൽ ബർത്തിൽ ആളുണ്ടായിരുന്നോ എന്നൊന്നും ആ വാർത്തയിൽ കണ്ടില്ല. ഉണ്ടാരുന്നെങ്കിൽ അയാളും വീഴേണ്ടതാണല്ലോ.. അപ്പോൾ ആളില്ലാത്ത അവസ്ഥയിൽ നേരാം വണ്ണം ലോക്ക് ചെയ്യാത്ത മിഡിൽ ബർത്ത് എന്തെങ്കിലും കുലുക്കത്തിൽ ആ ഒരു ലോക്കിൽ നിന്ന് വിട്ട് താഴോട്ട് പോയി മുഖത്തടിച്ചായിരിക്കണം ഈ അപകടമുണ്ടായിരിക്കുക.
വേണ്ടത് യഥാവിധി മിഡിൽ ബർത്ത് ലോക്ക് ചെയ്യാൻ മനുഷ്യരെ ബോധവത്കരണം നടത്തുക എന്നതാണ്. ഇത്രനാളും ഇതൊരു കോമൺ സെൻസ് ആയാണ് കണ്ടിരുന്നത്. പക്ഷേ മറ്റ് ചിലരുടെ ശ്രദ്ധയില്ലായ്മ ഒരുപാവം മനുഷ്യന്റെ ജീവൻ അപഹരിച്ചിരിക്കുന്നു. എന്ററിവിൽ ഇത്ര വർഷത്തെ റയിൽവേ ചരിത്രത്തിൽ ഇതാദ്യമായാണ് ഈ സംഭവം. ചെയിൻ പൊട്ടി ബർത്ത് താഴെ വീഴാൻ സാദ്ധ്യതയില്ല എന്ന് തന്നെ മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ട് വിശ്വസിക്കുന്നു.
പക്ഷേ കഴുകന്മാരെ നമ്മൾ സൂക്ഷിക്കണം. തെറ്റായ വാർത്ത കണ്ട് ഒന്നും ആലോചിക്കാതെ രാഷ്ട്രീയലക്ഷ്യം വച്ച് മുതലെടുക്കാൻ നടക്കുന്ന കഴുകന്മാരാൽ സജീവമാണ് സോഷ്യൽ മീഡിയ. റയിൽവേ കേന്ദ്രസർക്കാരിന്റെ ആയതുകൊണ്ട് മാനുഷിക പിഴവ് മൂലം മുൻപ് ആക്സിഡന്റ് ഉണ്ടായതൊക്കെ രാഷ്ട്രീയ ലക്ഷ്യത്തിനുപയോഗിച്ച കഴുകന്മാരെ കണ്ടിട്ടുണ്ട്. വേണ്ടത് മാനുഷികമായ സമീപനത്തിൽ ഒരു ബോധവത്കരണമാണ്. ഇത് റയിൽവേയുടെ കുറ്റമാകാൻ തീരെ വഴിയില്ല.

Tags: Train
Share3
Tweet
Send
Share

Latest stories from this section

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

Latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ഒക്ടോബറിൽ കേരളം ഇരുട്ടിലാകുമോ? കടുത്ത ആശങ്കയിൽ കെ.എസ്.ഇ.ബി; വരാനിരിക്കുന്നത് വൻ വൈദ്യുതി പ്രതിസന്ധി!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ രക്ഷാസമിതിയിൽ വൻ അഴിച്ചുപണി വേണം! അമേരിക്കൻ ഭീഷണിക്കെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

സൗദി ജയിലിൽ നിന്ന് മോചനം! നിർണായകമായി കേന്ദ്ര ഇടപെടൽ; മോദിക്ക് നന്ദി പറഞ്ഞ് മാർത്തോമ്മാ മെത്രാപ്പൊലീത്ത

ഓണാഘോഷത്തിന് വിദ്യാർത്ഥികൾക്ക് മദ്യം നൽകി; പൂസായ ഒരാൾ ബോധമില്ലാതെ പുഴക്കരയിൽ; ബിവ്‌കോ ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്

രാത്രി 12 മണിവരെ കുടിക്കേണ്ട! പിണറായി കൂട്ടിയ ബാർ സമയം വെട്ടിച്ചുരുക്കാൻ സർക്കാർ

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies