Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മരണം കൊണ്ടുവരുന്ന വജ്രം; എന്നാൽ പേരോ… ഹോപ്പ് ഡയമണ്ട്; ഇന്ത്യയിലെ അമൂല്യ നിധി ഇന്ന് എവിടെ…?

by Brave India Desk
Jun 27, 2024, 10:56 am IST
in India, Lifestyle, Culture
Share on FacebookTweetWhatsAppTelegram

ഇംഗ്ലീഷിൽ ഹോപ്പ് എന്നാൽ എന്താ.. പ്രതീക്ഷ അല്ലേ… എന്നാൽ, ഒട്ടും പ്രതീക്ഷ തരാത്ത ജീവൻ പോലും എടുക്കുന്ന ശാപം കിട്ടിയ ഒരു വസ്തുവിന് ഹോപ്പ് എന്ന് പേര് വന്നാലോ.. അതും കോടികൾ വില മതിക്കുന്ന ഒരു വജ്രത്തിന്… ഹോപ്പ് ഡയമണ്ടിനെ കുറിച്ചാണ് പറയുന്നത്…

സാധാരണ ഒരു ഡയമണ്ട് ഒക്കെ കയ്യിലുള്ളവൻ.. കോടീശ്വരനാകും.. അല്ലേ… അപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.. ഇത്രയും വിലപിടിപ്പുള്ളതും ഐശ്വര്യമുള്ളതുമായ വജ്രം എങ്ങനെ ശാപം കിട്ടിയതാകുമെന്ന്.. കാരണം മറ്റൊന്നുമല്ല, ഈ വജ്രം കയ്യിൽ വച്ചിരിക്കുന്നവരെ മരണം തേടിയെത്തുമെന്നാണ് വിശ്വാസം.. ഹോപ്പ് ഡയമണ്ട് എന്ന പേരും വച്ചുകൊണ്ട്.. ജീവനെടുക്കുന്ന ഒരു വജ്രം. ഇതിന് പിന്നിലൊരു കഥയുണ്ട്…

Stories you may like

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഇന്ത്യയിലെ ഗുണ്ടൂരിലെ കൊല്ലൂർ ഖനിയിൽ നിന്നാണ് വജ്രം വേർതിരിച്ചെടുത്തതെന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ആന്ധ്രാപ്രദേശിലെ വജ്രകരൂരിലെ കിംബർലൈറ്റ് പ്രദേശങ്ങളിൽ നിന്നാണ് വജ്രത്തിന്റെ ഉത്ഭവമെന്നും റിപ്പോർട്ടുകളുണ്ട്… ഇന്ത്യയുടെ സമ്പത്താണ് ഈ അമൂല്യ വജ്രമെങ്കിലും ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കൈമോശം പോയ ഈ വജ്രം നിലവിൽ വാഷിംഗ്ടൺ ഡിസിയിലെ സ്മിത്‌സോണിയൻ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിൽ പ്രദർശിപ്പിച്ചിരിക്കുകയാണ്.

ഫ്രഞ്ച് രത്‌ന വ്യാപാരിയായ ജീൻ ബാപ്റ്റിസ്റ്റ് ടാവേർണിയർ ഹോപ്പ് ഡയമണ്ട് അൺകട്ട് രൂപത്തിൽ വാങ്ങിയതാണെന്നാണ് പ്രചരിക്കുന്ന കഥ. കാലക്രമേണെ ഫ്രാൻസിലെ ലൂയി പതിനാലാമൻ, ന്യൂയോർക്ക് സിറ്റിയിലെ ഹാരി വിൻസ്റ്റൺ ഉൾപ്പെടെ വിവിധ രാജകുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്നു ഇതെന്ന് പറയപ്പെടുന്നു. എന്നാൽ, പിന്നീട് 1958ൽ ഹോപ്പ് ഡയമണ്ട് വാഷിംഗ്ടൺ ഡിസിയിലെ സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റിയൂഷന് സംഭവാനയായി ലഭിക്കുകയായിരുന്നു.

എന്നാൽ, ജീൻ ബാപ്റ്റിസ്റ്റ് ടാവേർണിയർ ഹോപ്പ് ഡയമണ്ട് വാങ്ങിയതല്ലന്നും ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചതാണെന്നും ആണ് പറയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ മ്യൂസിയത്തിന്റെ റിപ്പോർട്ട് പ്രകാരം, ഹോപ്പ് ഡയമണ്ട്, വിഗ്രഹത്തിൽ നിന്നും നഷ്ടപ്പെട്ടതറിഞ്ഞ പൂജാരിമാർ അതെടുത്തവരെ ശപിച്ചതാണെന്ന് പറയുന്നു. ഈ ശാപമാണ് വജ്രത്തിന്റെ ഉടമകളെ ഇപ്പോഴും പിന്തുടരുന്നത്. ഈ ശാപം കാരണം, വജ്രത്തിന്റെ ഉടമകൾക്ക് പല ദൗഭാഗ്യങ്ങളും ജീവഹാനിയും സംഭവിക്കുന്നു.

1839ൽ ഈ വജ്രം ഹെന്റി ഫിലിപ്പ് ഹോപ്പ് എന്ന വ്യക്തി സ്വന്തമാക്കിയിരുന്നു എന്ന് രേഖകൾ പറയുന്നു. ഇതിന് പിന്നാലെ ഈ വജ്രം അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുകയായിരുന്നു.

നീല നിറമാണ് ഹോപ്പ് ഡയമണ്ടിന്റേത്. 16 വെളുത്ത വജ്രങ്ങളാൽ ചുറ്റപ്പെട്ട ഒരു പെന്റന്റിൽ സ്ഥാപിച്ചാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. ഈ പെന്റന്റ് 45 വെളുത്ത വജ്രങ്ങളുടെ ഒരു ചെയിനിൽ ഘടിപ്പിച്ചിരിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം ഹോപ്പ് ഡയമണ്ടിന് 250 മില്യൺ ഡോളറിലധികം വിലയുണ്ട്.

Tags: hope diamondindian diamond
Share6TweetSendShare

Latest stories from this section

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

പിണറായി സർക്കാരിന് വൻ തിരിച്ചടി! ഐഎഎസ് സ്ഥലംമാറ്റത്തിൽ സിഎടി ഇടപെടൽ; അജിത് കുമാറിന് എക്സൈസ് കമ്മീഷണർ സ്ഥാനം തെറിക്കും

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

ഇറാൻ വിഷയത്തിൽ കനത്ത് രാഷ്ട്രീയ പോര്; കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിജെപി, വിദേശനയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്രം

Discussion about this post

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies