ശ്രീനഗർ:ലഡാക്കിൽ സൈനിക അഭ്യാസത്തിനിടെയുണ്ടായ അപകടത്തിൽ കാണാതായ അഞ്ചു സൈനികർക്ക് വീരമൃത്യു. സൈനികർ ടാങ്ക് ഉപയോഗിച്ച് നദി കടക്കുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ട 5 സൈനികരുടേയും മൃതദേഹം കണ്ടെത്തി.
മന്ദിർ മോറിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കരസേനയുടെ ടി 72 ടാങ്കാണ് മുങ്ങിയത്. ഇവർക്കായി തെരച്ചിൽ തുടങ്ങിയിരുന്നു. ആദ്യം ഒരു സൈനികന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ നാലുപേരുടേയും മൃതദേഹം കണ്ടെടുത്തു.
Discussion about this post