കൊച്ചി: കെ.ബാബു വീണ്ടും മന്ത്രിയാകുന്നതിനെ വിമര്‍ശിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബാബു വീണ്ടും മന്ത്രിയാകുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കോണ്‍ഗ്രസില്‍ ആദര്‍ശ ധീരന്മാര് ആരെങ്കിലുമുണ്ടെങ്കില്‍ ബാബു മന്ത്രിയാകുന്നതിനെ എതിര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ക്കോഴ കേസില്‍ ബാബുവിനെതിരായ വിജിലന്‍സ് കോടതി വിധി ഹൈക്കോടതി മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ബാബു രാജി പിന്‍വലിച്ചത്.
Discussion about this post