മണിപ്പൂർ കലാപം ചുരുളഴിയുന്നു; മറനീക്കി പുറത്ത് വന്ന് അന്താരാഷ്ട്ര ബന്ധങ്ങൾ

Published by
Brave India Desk

മണിപ്പൂർ: മണിപ്പൂരില്‍ സാമൂഹിക സംഘർഷം ഉണ്ടാക്കി അക്രമത്തിന് പ്രേരിപ്പിച്ച വില്ലന്മാരിൽ ഒരാളെ കണ്ടെത്തി രാജ്യം . യുകെയില്‍ ഒരു സര്‍വ്വകലാശാലയില്‍ ജോലി ചെയ്യുന്ന അധ്യാപകനാണ് ഇതിന് പിന്നില്‍ എന്നാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത് .

ഇംഫാല്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ പരാതി നൽകപ്പെട്ടിരിക്കുന്നത് . ഉദയ് റെഡ്ഡി എന്നാണ് പ്രൊഫസറുടെ പേര്. ബര്‍മിംഗ് ഹാം യൂണിവേഴ്സിറ്റിയിലാണ് പഠിപ്പിക്കുന്നത്.ഇന്ത്യാവിരുദ്ധ ഗ്രൂപ്പുകളാണോ മതപരിവര്‍ത്തന ലോബികളാണോ എന്‍ജിഒകളാണോ ഇയാള്‍ക്ക് പിന്നില്‍ എന്ന് അറിവായിട്ടില്ല.

“ആരോപിക്കപ്പെട്ട വ്യക്തി ദുരുദ്ദേശത്തോടു കൂടി മനഃപൂർവ്വം മെയ്തേയി മതവിശ്വാസങ്ങളെ അപമാനിക്കുകയും മതപരമായ അടിസ്ഥാനത്തിൽ മെയ്തികളും മറ്റ് സമുദായങ്ങളും തമ്മിൽ ശത്രുത വളർത്തുകയും ചെയ്തു,” എഫ്ഐആർ പറയുന്നു. കാനഡയിൽ നിലനിൽക്കുന്ന ഖാലിസ്ഥാനി ഘടകങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും ഇത് കാര്യമായ ആശങ്കകൾ ഉയർത്തിയെന്നും പരാതിയിൽ പറയുന്നു.

പോലീസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ റെഡ്ഡി മണിപ്പൂരിലെ നിയമ നിർവ്വഹണ സംവിധാനങ്ങളെ എങ്ങനെ തടസ്സപ്പെടുത്താമെന്ന് വ്യക്തികൾക്ക് നിർദ്ദേശം നൽകിയി കൊണ്ടുള്ള നിരവധി ഓഡിയോ ചർച്ചകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയിരുന്നതായി കണ്ടെത്തി,

ഇയാള്‍ കാനഡയില്‍ ഖലിസ്ഥാന്‍ വാദികളെയും ഇന്ത്യയ്‌ക്കെതിരെ പ്രകോപിപ്പിക്കുന്നുണ്ട്. രാജ്യവിരുദ്ധപ്രവര്‍ത്തനമായതിനാല്‍ ഇയാള്‍ക്കെതിരെ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത് . ഇയാളുടെ അനുയായികളും ഇതേ പ്രവര്‍ത്തിയാണ് ചെയ്യുന്നത് എന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങളുടെ ഇടയിൽ പൊട്ടിപ്പുറപ്പെട്ട കലാപം രാജ്യവ്യാപകമായി ചർച്ചയായിരുന്നു. കുക്കികളും മെയ്തികളും തമ്മിൽ ദശകങ്ങളായി നടന്നു വരുന്ന ഗോത്ര സംഘർഷത്തെ ഹിന്ദു ക്രിസ്ത്യൻ കലാപമായി ചിത്രീകരിക്കാനുള്ള ശ്രമം പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ നിന്നും ഉയർന്നു വന്നിരുന്നു.

ഇതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കരി തേച്ച് കാണിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു.

കേരളത്തിലടക്കം പലരും മണിപ്പൂർ കലാപത്തെ ഉയർത്തി കാട്ടി ബി ജെ പി യെ പ്രതികൂട്ടിൽ ആക്കാൻ ശ്രമിച്ചിരുന്നു. സംഘപരിവാറിന്റെ നേതൃത്വത്തിൽ ക്രിസ്ത്യാനികളെ ആക്രമിക്കുന്നു എന്ന വ്യാഖ്യാനമാണ് ഇവിടെ ഇടത് വലത് നേതാക്കൾ പരക്കെ പ്രചരിപ്പിച്ചത്.

എന്നാൽ മണിപ്പൂരിൽ മെയ്തി വിഭാഗത്തിൽ പെട്ട ഗോത്രങ്ങൾക്ക് സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട ഒരു നിസ്സാര വിഷയത്തെ തുടർന്നാണ് മണിപ്പൂരിൽ കലാപം പൊട്ടി പുറപ്പെട്ടത്. ഇതിനെ പിന്നീട് ഹിന്ദു ക്രിസ്ത്യൻ വർഗീയ കലാപമായി ചിത്രീകരിക്കുകയായിരുന്നു

എന്നാൽ ഈ വാദങ്ങളുടെയൊക്കെ മുനയൊടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബ്രിട്ടീഷ് അധ്യാപകൻ ഇന്ത്യക്കുള്ളിൽ നടക്കുന്ന ഒരു കലാപത്തിൽ ഉൾപ്പെടുക എന്നതിനർത്ഥം അന്താരാഷ്ട്ര തലത്തിൽ തന്നെ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് തന്നെയാണ്.

 

Share
Leave a Comment

Recent News