മലയാളികളുടെ തീൻമേശയിലെ പ്രിയപ്പെട്ട വിഭവമാണ് പപ്പടം. ചൂടുള്ള എണ്ണയിൽ വറുത്ത് കോരിയെടുക്കുന്ന പപ്പടത്തിന് പ്രത്യേക രുചിയാണ്. സദ്യവട്ടങ്ങളിലും പ്രധാനിയാണ് പപ്പടം.
ഉഴുന്നുമാവ് ഉപയോഗിച്ചാണ് പപ്പടം ഉണ്ടാക്കുന്നത്. ഉഴുന്ന് മാവ് ആരോഗ്യത്തിന് നല്ലതാണെങ്കിലും എണ്ണയിൽ പാകം ചെയ്യുന്നതിനാൽ പപ്പടം കഴിക്കുന്നതിനെ ആരും അത്ര പ്രോത്സാഹിപ്പിക്കാറില്ല. കാരണം കൊളസ്‌ട്രോൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് ഇത് വഴിവയ്ക്കും. എണ്ണ ഉപയോഗിച്ച് മാത്രമേ പാകം ചെയ്യാൻ കഴിയു എന്നതിനാൽ കൊളസ്‌ട്രോൾ രോഗികൾ ഇഷ്ടവിഭവമായ പപ്പടത്തെ വിഷമത്തോടെ ഒഴിവാക്കാറുണ്ട്. എന്നാൽ ഇനി അതിന്റെ ആവശ്യമില്ല. ഒരു തുള്ളി എണ്ണ പോലും ഇല്ലാതെ നമുക്ക് പപ്പടം വറുക്കാം. ഇതിനായി ഒരു കുക്കർ മാത്രം മതിയാകും.
കുക്കർ ആദ്യം അടുപ്പിൽവച്ച് ചൂടാക്കുകയാണ് ആദ്യ പടി. ചൂടായാൽ ഇതിലേക്ക് പപ്പടം ഇട്ട് വറുത്ത് കോരാം. പപ്പടം പൊട്ടിച്ച് വേണം കുക്കറിൽ ഇടാം. ശേഷം തവി കൊണ്ട് പാകമാകുന്നതുവരെ ഇളക്കുക. നിമിഷങ്ങൾക്കുള്ളിൽ തന്നെ പപ്പടം പാകമാകും.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പപ്പടം വറുത്തെടുക്കാൻ കുക്കർ ഉപയോഗിച്ച് കഴിയുന്നു. മാത്രമല്ല ആരോഗ്യപരമായും ഈ രീതി മികച്ചതാണ്. എണ്ണ ഉപയോഗിക്കുന്നില്ല എന്നതിനാൽ കൊളസ്‌ട്രോൾ ഉള്ളവർക്കുൾപ്പെടെ ധൈര്യമായി ഈ പപ്പടം കഴിക്കാം.












