കണ്ണൂര്‍ : കതിരൂര്‍ മനോജ് വധകേസിലെ സിബിഐ അറസ്റ്റ് ഒഴിവാക്കാന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ഒഴിവാക്കാന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നടത്തിയ ശ്രമം തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് ഈ നീക്കം.
മുതിര്‍ന്ന അഭിഭാഷക സംഘത്തെയാണ് കേസ് ഏല്‍പ്പിച്ചിരിക്കുന്നത്. ഹൈക്കോടതിയില്‍ കേസ് ഡയറി അടക്കം ഹാജരാക്കി പരിശോധന നടന്നാല്‍ ജാമ്യം ലഭിക്കുമെന്നാണ് സിപിഎം പ്രതീക്ഷ.
ഇതിനിടെ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി ജയരാജനെ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ തുടരുന്ന ജയരാജന്റെ രോഗവിവരങ്ങളുടെ വിശദാംശങ്ങള്‍ സിബിഐ ഇന്നാരായും.
Discussion about this post