ന്യൂഡൽഹി: പാരീസ് ഒളിബിക്‌സിനുള്ള ഇന്ത്യൻ അത്‌ലറ്റിക്‌സ് സംഘത്തെ ജാവലിൻ ത്രോ സൂപ്പർ താരം നീരജ് ചോപ്ര നയിക്കും. 28 അംഗ സംഘത്തെയാണ് നീരജ് ചോപ്ര നയിക്കുക. 17 പുരുഷ താരങ്ങളും 11 വനിതകളും അടങ്ങുന്നതാണ് ഇന്ത്യയുടെ അത്‌ലറ്റിക്‌സ് ടീം.ഇന്ത്യയുടെ അത്!ലറ്റിക്‌സ് ടീം. ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടും പരിക്കേറ്റ് പുറത്തായ ലോങ് ജമ്പ് താരം എം. ശ്രീശങ്കറിന് പകരം ജെസ്വിൻ ആൽഡ്രിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ അംഗബലം 29 ആകും.
ഏഷ്യൻ ഗെയിൽസ് സ്വർണമെഡൽ ജേതാക്കളായ അവിനാശ് സാബ്ലെ, തജീന്ദർപാൽ സിങ് ടൂർ, 100 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്‌സിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ താരമാകാൻ ഒരുങ്ങുന്ന ജ്യോതി യാരാജി തുടങ്ങിയവരെല്ലാം ഇന്ത്യൻ സംഘത്തിലുണ്ട്.
കഴിഞ്ഞ ഒളിമ്പിക്‌സിലേതുപോലെ മലയാളി വനിതകളാരും അത്‌ലറ്റിക്‌സ് ടീമിൽ ഇടം പിടിച്ചിട്ടില്ല. ട്രിപ്പിൾജമ്പ് താരമായ അബ്ദുള്ള അബൂബക്കറിനെക്കൂടാതെ റിലേ താരങ്ങളായ മുഹമ്മദ് അനസ്,മുഹമ്മദ് അജ്മൽ, ഡൽഹിക്ക് വേണ്ടി മത്സരിക്കുന്ന അമോജ് ജേക്കബ്, കർണാടകയ്ക്ക് വേണ്ടി മത്സരിക്കുന്ന മിജോ ചാക്കോ കുര്യൻ എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മലയാളികൾ.
Discussion about this post