ശ്രീനഗർ : ജമ്മു കശ്മീരിൽ നിന്നും പാകിസ്താൻ ബന്ധമുള്ള ലഹരി മരുന്ന് വിതരണക്കാരനെ എൻഐഎ അറസ്റ്റ് ചെയ്തു. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനകളും ആയി നേരിട്ട് ബന്ധമുള്ള ആളാണ് അറസ്റ്റിലായിരിക്കുന്ന പ്രതി. ലെഷ്കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ സംഘടനകൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തനം നടത്തിയിരുന്നത്.
ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിൽ താമസിച്ചിരുന്ന സയ്യിദ് സലിം ജഹാംഗീർ അന്ദ്രാബി എന്നയാളാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ലഹരി മരുന്ന് ഭീകരവാദ പ്രവർത്തനത്തിന്റെ പേരിൽ എൻഐഎ അന്വേഷിച്ചിരുന്ന ഇയാൾ 2020 മുതൽ ഒളിവിൽ ആയിരുന്നു. 2020ൽ ഹന്ദ്വാരയിൽ നിന്നും 15 കിലോ ഹെറോയിനും 1.15 കോടി രൂപയും പിടിച്ചെടുത്തതിനെ തുടർന്ന് നേരത്തെ 15ഓളം പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു.
ജമ്മു കശ്മീരിലും ഇന്ത്യയിലെ മറ്റു പല ഭാഗങ്ങളിലും നിന്ന് മയക്കുമരുന്നിനുള്ള ഫണ്ട് ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്ന ഗൂഢാലോചന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് അറസ്റ്റിൽ ആയിട്ടുള്ള സയ്യിദ് സലിം അന്ദ്രാബി. ഇത്തരത്തിൽ ലഹരി വിതരണം നടത്തി ലഭിച്ചിരുന്ന ഫണ്ട് ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾക്കായിരുന്നു ഈ സംഘം ചിലവഴിച്ചിരുന്നത്.
Discussion about this post