കൊച്ചി: തന്നെ പല രാഷ്ട്രീയ നേതാക്കളും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍ ജുഡിഷ്യല്‍ കമ്മിഷന് മുന്‍പാകെ മൊഴി നല്കി. ലൈംഗികമായി പീഡിപ്പിച്ചെന്ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് നല്കിയ മൊഴി ശരിയാണെന്നും സരിത പറഞ്ഞു.
കത്തിലെ പല കാര്യങ്ങളും പുറത്ത് പറയാന്‍ സംസ്കാരം അനുവദിക്കുന്നില്ല. കത്തില്‍ 13 വി.ഐ.പികളുടേയും ഒരു പൊലീസുകാരന്റേയും പേരുണ്ട്. എന്നാല്‍, അവരുടെ പേരുകള്‍ വെളിപ്പെടുത്തില്ല. കത്ത് ഹാജരാക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും സരിത പറഞ്ഞു. കത്ത് തന്റെ സ്വകാര്യതയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട ജയിലില്‍ കഴിയുമ്പോള്‍ എഴുതിയ കത്തിലെ വിവരങ്ങള്‍ തന്റെ അമ്മയ്ക്ക് അറിയാമെന്നും സരിത പറഞ്ഞു. താന്‍ എഴുതിയ കത്ത് മുന്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് വായിച്ചിട്ടുണ്ടാവാം. ബാലകൃഷ്ണ പിള്ളയാണ് ജോര്‍ജിന് കത്തു നല്‍കിയത്. ജോര്‍ജിനെ പോയി കാണാനും പിള്ള നിര്‍ബന്ധിച്ചു. ആരെങ്കിലും തിരിച്ചറിയുമെന്ന് കരുതി പര്‍ദ്ദ ധരിച്ചാണ് ജോര്‍ജിന്റെ വീട്ടില്‍ പോയതെന്നും സരിത പറഞ്ഞു.
Discussion about this post