തിരുവനന്തപുരം: റേഷൻ മേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരുമെന്ന് വ്യക്തമാക്കി സംഘാടകർ . തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലായാണ് രാപ്പകൽ സമരം നടക്കുന്നത്. മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതിഷേധവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തത് . അതേസമയം ഇനിയും സർക്കാർ ഇടപെടൽ ഉണ്ടായില്ല എങ്കിൽ റേഷൻ കടകൾ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ തന്നെയാണ് റേഷൻ വ്യാപാരികളുടെ തീരുമാനം.
വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കിറ്റ് വിതരണം ചെയ്തിലെ കമ്മിഷൻ നൽകുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെടിപിഡിഎസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ വ്യാപാരികൾ പ്രധാനമായും ഉന്നയിക്കുന്നത്.
Discussion about this post