കൊച്ചി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം എട്ടിലേക്ക് മാറ്റി. കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി സിബിഐയ്ക്ക് നോട്ടിസ് നല്‍കി
തലശ്ശേരി സെക്ഷന്‍സ് കോടതി പി.ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്നും തെളിവുകള്‍ ഇല്ലെന്നുമാണ് ജാമ്യാപേക്ഷയിലുള്ളത്.
പി.ജയരാജനുവേണ്ടി അഡ്വ. എം.കെ. ദാമോദരന്‍ ഹാജരായി.
Discussion about this post