‘ടീം സോളാറിന് വളര്‍ത്തിയതും, തളര്‍ത്തിയതും മുഖ്യമന്ത്രി’
കൊച്ചി: രഹസ്യമായി സിറ്റിംഗ് നടത്തിയാല്‍ അട്ടക്കുളങ്ങര ജയിലില്‍ വച്ച് താനെഴുതിയ കത്തടക്കം സ്വകാര്യതയുമായി ബന്ധപ്പെട്ടതുള്‍പ്പടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ പറഞ്ഞു. പല കാര്യങ്ങളുടെ തന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ടവയാണ്. അവ തുറന്ന കമ്മീഷനില്‍ പറയാന്‍ ബുദ്ധിമുട്ടുണ്ടെന്നും സരിത പറഞ്ഞു. കമ്മീഷന്റെ നിര്‍ദേശപ്രകാരം ഇക്കാര്യങ്ങള്‍ മുദ്രവച്ച കവറില്‍ എഴുതി നല്കാന് തയാറാണെന്നു സരിത കമ്മീഷനെ അറിയിച്ചു.
ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് മുഖ്യമന്ത്രിയുടെ അഭിഭാഷകന് പറഞ്ഞു. രഹസ്യരേഖ വായിച്ച് ആര്‍ക്കെങ്കിലും നോട്ടീസ് അയക്കണമെങ്കില്‍ എന്തിന് അയക്കേണ്ടിവന്നു എന്നു പറയേണ്ടിവരുമെന്നു കമ്മീഷനും വ്യക്തമാക്കി.
ടീം സോളാറിന്റെ വളര്‍ച്ചയക്കും തളര്ച്ചയക്കും കാരണം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് സരിത എസ് നായര്‍ രാവിലെ മൊഴി നല്കി . ബിഗ് പ്രോജക്ടറ്റുകളില് ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വസ്തരായ രണ്ട് എംഎല്‍എമാര്‍ക്ക് പമം നല്‍കിയതായും സരിത പറഞ്ഞു. അഞ്ച് ലക്ഷം രൂപ ബെന്നി ബഹന്നാന് എംഎല്‍എയ്ക്കും, രണ്ട് ലക്ഷം രൂപ വിഷ്ണുനാഥ് എംഎല്‍എയ്ക്കും നല്കി.
സാമ്പത്തിക തട്ടിപ്പല്ലാത്ത മറ്റ് ആരോപണങ്ങള്‍ക്ക് രഹസ്യ സിറ്റിംഗ് വേണമെന്നും സരിത നായര്‍ ആവശ്യപ്പെട്ടു. പി സി വിഷ്ണുനാഥ് എംഎല്‍എയ്ക്ക് മാനവിക യാത്രാ ഫണ്ടിലേക്ക് 2 ലക്ഷം രൂപ നല്കി. ഒറ്റപ്പാലത്തും എറണാകുളം ഗസ്റ്റ് ഹൌസിലും വെച്ചാണ് ഓരോ ലക്ഷം രൂപ വീതം നല്‍കിയത്.
ബെന്നി ബെഹനാനെ നേരത്തെ അറിയാമെന്നും സരിത പറഞ്ഞു.
Discussion about this post