ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് നിന്ന് ഐഎസ്ഐ ചാരനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ത്യന്‍ പൗരനായ ഇര്‍ഷാദ് അഹമ്മദിനെയാണ് പിടികൂടിയത്. ഇയാള്‍ പാക്ക് ചാരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവരത്തെ തുടര്‍ന്നാണ് നടപടി.
പഠാന്‍കോട്ടിലുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ 29ാം ഡിവിഷന് ആസ്ഥാനമായ മാമൂണ്‍ കന്റോണ്മെന്റില് ജോലിക്കാരനാണ് ഇര്‍ഷാദ്.ഇര്‍ഷാദിന്റെ സ്മാര്‍ട്ട് ഫോണില്‍ നിന്നും തന്ത്രപ്രധാനമായ പല യന്ത്രങ്ങളുടെയും വസ്തുക്കളുടെയും ഫോട്ടോ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.ഇത്തരത്തില്‍ ശേഖരിച്ച ചിത്രങ്ങള്‍ ജമ്മുവിലുള്ള നേതാവ് സജാദിന് കൈമാറുന്നതായും സംശയിക്കുന്നുണ്ട്.അതേ സമയം ഇര്‍ഷാദിന് പത്താന്‍കോട്ട് നടന്ന ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുണ്ടോ എന്നകാര്യം വ്യക്തമായിട്ടില്ല
Discussion about this post