പാരിസ്: ഇന്ത്യയുടെ അഭിമാന താരം അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി . ഐ.ഒ.സിയുടെ പരമോന്നത ബഹുമതിയായ ഒളിമ്പിക് ഓർഡർ ബിന്ദ്രയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡ് . ഇന്ന് പാരിസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. അടുത്ത മാസം 10 ന് പാരിസിൽ വെച്ചു നടക്കുന്ന ഐ.ഒ.സി സെഷനിൽ വച്ചാണ് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കുക എന്നാണ് കരുതപ്പെടുന്നത്.
ഒളിമ്പിക്സിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായ അഭിനവ് ബിന്ദ്ര അദ്ദേഹത്തിന്റെ കായിക രംഗത്തെ സംഭാവനകൾക്ക് പേര് കേട്ടതാണ് . വളർന്നു വരുന്ന കായികതാരങ്ങളെ പിന്തുണയ്ക്കുവാൻ സ്വന്തമായി ഒരു സ്ഥാപനം നടത്തുന്ന ബിന്ദ്ര അതിലൂടെ അനവധി പേരെയാണ് മുന്നിരയിലേക്കെത്തിച്ചത്.
“ഒളിമ്പിക് പ്രസ്ഥാനത്തിലെ മികച്ച സംഭാവനകൾക്കുള്ള ഒളിമ്പിക് ഓർഡർ ലഭിച്ചതിന് അഭിനവ് ബിന്ദ്രയ്ക്ക് ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.തികച്ചും അർഹതപ്പെട്ട അദ്ദേഹത്തിൻ്റെ നമ്മളെല്ലാവരിലും അഭിമാനം നിറയ്ക്കുകയാണ്. അദ്ദേഹത്തിന്റെ പേര് ഒന്നുകൊണ്ട് മാത്രം ഷൂട്ടർമാരുടെ അനവധി തലമുറകളാണ് പ്രചോദിതമായത്. കായിക മന്ത്രി എക്‌സിൽ കുറിച്ചു.
Discussion about this post