ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചൽ കാരണം കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്റെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ച് കര്‍ണാടക . അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇടപെടണമെന്ന ഹര്‍ജിയിലാണ് നടപടി. അതെ സമയം കേന്ദ്ര സർക്കാരിന് ഇതിൽ പരിമിതമായ പങ്ക് മാത്രമേ ഉള്ളൂ എന്ന സാഹചര്യത്തിൽ, കർണാടക സർക്കാരാണ് മുൾമുനയിൽ ആയിരിക്കുന്നത്.
ബുധനാഴ്ചയാണ് കര്‍ണാടക ഹൈക്കോടതിയില്‍ കേസിന്റെ അടിയന്തരവാദം നടക്കുന്നത് . രാവിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും അര്‍ജുനെ കണ്ടെത്താന്‍ ചെയ്ത കാര്യങ്ങളെല്ലാം സംസ്ഥാനം കോടതിയില്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രിം കോടതി അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
Discussion about this post