ടോക്കിയോ: വടക്കന്‍ ജപ്പാനില്‍ അതിശക്തമായ ഭൂചലനം. ഹൊന്‍ഷു ദ്വീപിലാണ് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമനുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതര്‍ പറഞ്ഞു. ഭൂചലനത്തെത്തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് ഒരു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ അടിച്ചേക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൊന്‍ഷു ദ്വീപില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെയുള്ള മിയാക്കോയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Discussion about this post