വിയന്റിയൻ: ഭഗവാൻ ശ്രീരാമന്റെ ബാല്യകാല രൂപമായ രാം ലല്ലയെ ചിത്രീകരിക്കുന്ന ലോകത്തെ ആദ്യ സ്റ്റാമ്പ് പുറത്തിറക്കി ഇന്ത്യയും ലാവോസും. ലാവോസിന്റെ തലസ്ഥാനമായ വിയന്റിയനിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും ലാവോസ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സലോംക്‌സായ് കൊമാസിത്തും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഇന്ത്യക്ക് പുറത്ത് രാം ലല്ലയെ ആദരിക്കുന്ന ആദ്യ നടപടിയാണിത്.
ഇത് കൂടാതെ ബുദ്ധനെ ചിത്രീകരിക്കുന്ന മറ്റൊരു സ്റ്റാമ്പും വിദേശകാര്യ മന്ത്രിമാർ ചേർന്ന് പുറത്തിറക്കിയിട്ടുണ്ട് . ആസിയാൻ യോഗങ്ങളിൽ പങ്കെടുക്കാൻ ലാവോസിൽ എത്തിയതായിരുന്നു ജയശങ്കർ. വികസന പദ്ധതികൾ അടക്കം 10ധാരണാ പത്രങ്ങൾ ഇന്ത്യയും ലാവോസും ഒപ്പിട്ടു. ലാവോസ് പ്രധാനമന്ത്രി സൊനക്സായ് സിഫാൻഡോണുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. തൊഴിൽത്തട്ടിപ്പിനിരയായി ലാവോസിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനെ പറ്റിയും അദ്ദേഹം ചർച്ച ചെയ്തു
Discussion about this post