ന്യൂഡൽഹി: ബിഎസ്എഫ് മേധാവിയെ നീക്കി കേന്ദ്രസർക്കാർ നടപടി. ബിഎസ്എഫ് മേധാവിയായ നിതിൻ അഗര്‍വാളിനെ സ്ഥാനത്തുനിന്ന് നീക്കി കേരള കേഡറിലേക്ക് തിരിച്ചയച്ചു.
നിതിന്‍ അഗര്‍വാളിന് പുറമേ ബിഎസ്എഫ് വെസ്റ്റ് എസ്ഡിജി വൈബി ഖുറാനിയയെയും സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട്. ഖുറാനിയയെ ഒഡീഷയിലെ ഡിജിപിയായി നിയമിച്ചിട്ടുണ്ട്. ഖുറാനിയ 1990 ബാച്ച് ഒഡീഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അതേസമയം 2026 വരെ നിതിന്‍ അഗര്‍വാളിന്റെ കാലാവധിയുണ്ടായിരുന്നു.
നിതിന്‍ അഗര്‍വാളിന്റെ കേരള കേഡറിലേക്കുള്ള മടക്കം സംസ്ഥാന പോലീസിലെ ഉന്നത സ്ഥാനങ്ങളിലും മാറ്റങ്ങളുണ്ടാക്കും. കഴിഞ്ഞ തവണ സംസ്ഥാന ഡിജിപി നിയമനത്തിനുള്ള പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നിതിന്‍ അഗര്‍വാള്‍. എന്നാല്‍ കേരള കേഡറിലേക്ക് മടക്കമില്ലെന്ന് അറിയിച്ചതോടെയാണ് ഷെയ്ക്ക് ദര്‍വേസ് ഡിജിപിയായത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് നിതിന്‍ അഗര്‍വാളിനെ ബിഎസ്എഫ് മേധാവിയായി നിയമിച്ചത്.പങ്കജ് കുമാര്‍ വിരമിച്ചതിനെ തുടര്‍ന്നായിരുന്നു നിയമനം.
Discussion about this post