നെടുമ്പാശ്ശേരി: ജെറ്റ് എയര്‍ വേസിന്റെ പൈലറ്റ് എത്താതതിനെ തുടര്‍ന്ന് രണ്ട് കേന്ദ്രമന്ത്രിമാരുള്‍പ്പെടെ മുംബൈക്ക് പോകേണ്ടിയിരുന്ന 137ഓളം യാത്രക്കാര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഏറെനേരം കുടുങ്ങി.
വ്യാഴാഴ്ച വൈകുന്നേരം 4.10നുളള ജെറ്റ് എയര്‍ വേസ് വിമാനത്തില്‍ പോകാനത്തെിയ കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്.
വിമാനം പോകേണ്ട സമയമായിട്ടും പൈലറ്റ് എത്തിയില്ല. ഇതേതുടര്‍ന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ യാത്രക്കാരെ വിമാനത്തില്‍നിന്ന് ഇറക്കി. പിന്നീട് മറ്റൊരു പൈലറ്റ് എത്തി 6.20നാണ് വിമാനം പുറപ്പെട്ടത്. എന്തുകൊണ്ടാണ് പൈലറ്റ് എത്താതിരുന്നതെന്നതിന് പരസ്പരവിരുദ്ധമായ മറുപടിയാണ് ജെറ്റ് എയര്‍ വേസിന്റെ ജീവനക്കാര്‍ നല്‍കിയത്.
വ്യോമയാന നിയമപ്രകാരം വിമാനം പുറപ്പെടുന്നതിന് ഒരുമണിക്കൂര്‍ മുമ്പ് പൈലറ്റും എയര്‍ ഹോസ്റ്റസുള്‍പ്പെടെ വിമാനജീവനക്കാരും റിപ്പോര്‍ട്ട് ചെയ്യണം.
Discussion about this post