പാരിസ്: ഒരു കാലത്ത് ഒളിമ്പിക്സ് ഹോക്കിയിൽ എതിരിടാനാകാത്ത ശക്തിയായിരുന്നു ഭാരതം. ഒളിംപിക്സിൽ സ്വർണ്ണ മെഡലുകൾ എന്നത് ഇന്ത്യക്ക് ഒരു വിഷയമേ അല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും, 44 വർഷത്തിന് ശേഷം ഒളിമ്പിക്സിന്റെ ഫൈനലിൽ കളിക്കുകയെന്ന മോഹവുമായി ഇന്ന് ഇറങ്ങുകയാണ് ഇന്ത്യ .
ഇന്ത്യൻ സമയം ഇന്നുരാത്രി 10.30ന് തുടങ്ങുന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ഹോക്കി ടീം ജർമ്മനിക്ക് എതിരെ ഇറങ്ങുമ്പോൾ രാജ്യത്തിൻറെ പ്രതീക്ഷകൾ വാനോളമാണ്. ജയിച്ചാൽ ഇന്ത്യയ്ക്ക് സ്വർണമോ വെള്ളിയോ നേടാൻ വഴിയൊരുങ്ങും.
ഗ്രേറ്റ് ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനലിൽ അതുല്യ പ്രകടനം പുറത്തെടുത്ത്, ഗോൾ പോസ്റ്റ് ഒരു കോട്ട പോലെ കാത്ത മലയാളി ഗോളി പി.ആർ ശ്രീജേഷിലും ഒളിമ്പിക്സിൽ ഇതുവരെ ഏഴുഗോളുകൾ നേടി തകർപ്പൻ ഫോമിൽ നിൽക്കുന്ന നായകൻ ഹർമൻപ്രീത് സിംഗിലുമാണ് ഇന്ത്യൻ പ്രതീക്ഷകൾ.
നിലവിലെ ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കല മെഡൽ ജേതാക്കളാണ് രാജ്യം
Discussion about this post