കുണ്ടറ: ജമ്മു കശ്മീരിലെ സിയാചിനില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ച 10 സൈനികരില്‍ മലയാളിയും ഉള്‍പ്പെട്ടതായി സൈനിക കേന്ദ്രം സ്ഥിരീകരിച്ചു. കൊല്ലം മണ്‍റോതുരുത്ത് വില്ലിമംഗലം വെസ്റ്റ് കൊച്ചുമുളച്ചന്തറ വീട്ടില്‍ സുധീഷാണ് (29) മരിച്ചത്.
മദ്രാസ് 19 റെജിമെന്റിലെ സൈനികനാണ് സുധീഷ്. അഞ്ചുമാസം മുമ്പാണ് സുധീഷ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോയത്. നാലുമാസം പ്രായമുള്ള മകള്‍ മീനാക്ഷിയെ കാണാന്‍ നാട്ടില്‍ വരാനിരിക്കുകയായിരുന്നു. കൊല്ലം എസ്.എന്‍ കോളജ് ബോട്ടണി ബിരുദ വിദ്യാര്‍ഥിനി ഷാലു ആണ് ഭാര്യ
ബ്രഹ്മപുത്രന്റെയും പുഷ്പവല്ലിയുടെയും മകനാണ്. സഹോദരന് സുരേഷ് ജമ്മുവില്‍ സൈനികനാണ്. സുരേഖ സഹോദരിയാണ്.
Discussion about this post