ദില്ലി : ബംഗ്ളാദേശിന് സമാനമായ പ്രക്ഷോഭങ്ങൾ ഇന്ത്യയിലുമുണ്ടാകുമെന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ്. പുറമെ സമാധാനപരമാണെങ്കിലും അക്രമാസക്തമാകുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടാകാമെന്നായിരുന്നു സ്വകാര്യ ചടങ്ങിൽ ഖുര്‍ഷിദ് പറഞ്ഞത്.
സമാനമായ അഭിപ്രായമായി കോൺഗ്രസിന്റെ മദ്ധ്യപ്രദേശിലെ മുതിർന്ന നേതാവും രംഗത്ത് വന്നു. ബംഗ്ലാദേശിനെപ്പോലെ ഇന്ത്യയിലെയും ജനങ്ങൾ ഒരുനാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട് ആക്രമിക്കുമെന്ന് മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവ് സജ്ജൻ സിംഗ് വർമ്മയാണ് തുറന്നു പറഞ്ഞത്.
ഇതോടു കൂടി കോൺഗ്രസിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി ജെ പി രംഗത്ത് വന്നു.
ഇന്ത്യക്കൊപ്പമാണെന്ന് പറയുമ്പോഴും ജനങ്ങളെ പ്രകോപിപ്പിച്ച് ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഇന്ത്യയിലും ഒരുക്കാനാണ് കോൺഗ്രസിന്റെ ശ്രമമെന്ന് ബിജെപി നേതാവ് ഷെഹസാദ് പൂനെവാല തുറന്നടിച്ചു . വിദേശത്ത് പോകുമ്പോഴൊക്കെ ഇന്ത്യക്കെതിരെ പ്രസംഗിക്കുന്ന രാഹുലിന്റെ ഉള്ളിലിരിപ്പ് ഇതോടു കൂടി പുറത്ത് വന്നെന്ന് സംബിത് പാത്ര എംപിയും വ്യക്തമാക്കി.
Discussion about this post