എറണാകുളം: ആർഡിഎക്സ് സിനിമ നിർമാതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷിക്കാൻ കോടതി ഉത്തരവ്. സിനിമയ്ക്കായി മുടക്കിയ പണത്തിന്റെ ലാഭവിഹിതമോ കണക്കോ നൽകിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവിറക്കിയത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സോഫിയ പോൾ ജെയിംസ് പോൾ എന്നിവർക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. തൃപ്പൂണിത്തുറ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സിനിമയുടെ എക്സിക്യൂട്ടീവ് നിർമാതാക്കളിൽ ഒരാളായ അഞ്ജന എബ്രഹാം നൽകിയ ഹർജിയിലാണ് കേസെടുത്തിരിക്കുന്നത് . ഇരുവരും രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും, ഇവർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമയ്ക്കായി താൻ മുടക്കിയത് 6 കോടി രൂപയാണെന്ന് പരാതിക്കാരി പറയുന്നു. 30% ലാഭവിഹിതം തരാം എന്നാണ് വാഗ്ദാനം ചെയ്തിരുന്നത് .എന്നാൽ വാഗ്ദാനം ചെയ്ത ലാഭവിഹിതമോ മുടക്കിയ പണത്തിന് കണക്കോ നൽകിയില്ല. ഇത് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ല. പിന്നീട് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയ്യാറായില്ല .തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് പരാതിക്കാരി പറയുന്നു
സിനിമ വൻ വിജയമാണെന്ന് നിർമ്മാതാക്കൾ തന്നെ പ്രഖ്യാപിച്ചിരുന്നു. 100 കോടിയിലേറെ കളക്ഷൻ ലഭിച്ചതാണ് നിർമ്മാതാക്കൾ പറയുന്നത്.പലതവണ ആവശ്യപ്പെട്ടിട്ടാണ് നൽകിയ തുക പോലും തിരികെ ലഭിച്ചത് എന്ന് പരാതിക്കാരി കൂട്ടിച്ചേർത്തു.
Discussion about this post