കൊച്ചി: സിപിഎം പണം വാഗ്ദാനം ചെയ്തുവെന്ന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. യുഡിഎഫിനെതിരെ മൊഴി നല്കിയാല് പത്ത ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞു. സിപിഎം നേതാവ് ഇ.പി ജയരാജന് പറഞ്ഞയച്ച ആള് എന്ന് പറഞ്ഞാണ് തന്നെ കണ്ടതെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു
പ്രശാന്ത് എന്നാണ് അയാള്‍ തന്നോട് പറഞ്ഞ പേരെന്നും, അയാള്‍ ഏത് പാര്ട്ടിക്കാരാനാണെന്ന് തനിക്കറിയില്ലെന്നും സരിത പറഞ്ഞു.സോളാര്‍ കമ്മീഷന് മൊഴി തെളിവായി സ്വീകരിച്ചു
താന്‍ സത്യസന്ധമായ മൊഴിയാണ് നല്‍കുന്നത്. അതിനാല്‍ ഗുഢാലോചന എന്ന് പറയേണ്ട കാര്യമില്ലെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായി മൊഴി നല്കാതിരിക്കാന് യുഡിഎഫ് നേതാക്കള്‍ സമര്‍ദ്ദം ചെലുത്തിയെന്ന ആരോപണം സരിത ആവര്‍ത്തിച്ചു.
ഇതിനിടെ സരിത നായരെ കേസിലെ മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണന് രഹസ്യ ക്രോസ് വിസ്താരം നടത്തി. മാധ്യമങ്ങളെ ഒഴിവാക്കി രഹസ്യ വിസ്താരം വേണമെന്ന സരിതയുടെ അപേക്ഷ പരിഗണിച്ചാണ് കമീഷന്റെ നിര്‍ദേശം നല്‍കിയത്. ഉച്ചക്കഴിഞ്ഞ് കമീഷന്റെ ചേംബറിലായിരുന്നു വിസ്താരം നടക്കും.
താനും ബിജുവും നല്ല ബന്ധത്തിലല്ലെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സരിത കമീഷനെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന് അനുമതി തേടിയെങ്കിലും കമ്മീഷന് സ്വീകരിച്ചില്ല.
എ.പി അബ്ദുല്ലക്കുട്ടിക്കെതിരായ പരാതിയില്‍ പറഞ്ഞതെല്ലാം സത്യമാണ്. തന്റെ വീഡിയോ വാട്സ്ആപ്പിലൂടെ പ്രചരിച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ അന്വേഷണം ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചതായും സരിത കമീഷന് മുമ്പാകെ പറഞ്ഞു.
സോളാര്‍ ബിസിനസിലെ തകര്‍ച്ചക്ക് കാരണം രാഷ്ട്രീയക്കാരുടെ മുതലെടുപ്പാണോ എന്ന് പറയാന്‍ പറ്റില്ലെന്ന് സരിതയുടെ മൊഴിയില്‍ പറയുന്നു. ഹൈബി ഈഡനുമായി ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചിട്ടില്ല. മറ്റ് കാര്യങ്ങളാണ് സംസാരിച്ചത്. ആന്റോ ആന്‍ണി എംപിയെ തനിക്കറിയാണെന്ന സരിത പറഞ്ഞു. പൊലീസ് അസോസിയേഷന് തന്നോട് നാല്‍പ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടതായും സരിത വെളിപ്പെടുത്തി.
തമ്പാനൂര്‍ രവി സരിതയുമായി സംസാരിച്ചതിന്റെ ടെലിഫോണ്‍ സംഭാഷണം സോളാര്‍ കമ്മീഷന് സ്വീകരിച്ചു.
‘സിപിഎം പണം വാഗ്ദാനം ചെയ്തുവെന്ന വിവരം പുറത്ത് വിട്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട്’
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കിയാല് പത്ത് കോടി രൂപ നല്‍കാമെന്ന സിപിഎം വാഗ്ദാനം മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ പറഞ്ഞത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന് സരിത എസ് നായര്‍. പണം വാഗ്ദാനം ചെയ്തയാള്‍ പറഞ്ഞത് തനിക്ക് വിശ്വാസം വന്നില്ലെന്നും സരിത പറഞ്ഞു.
ഇപി ജയരാജനെതിരെ ആരോപണം ഉന്നയിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇത് പ്രകാരമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞതെന്നും സരിത പറഞ്ഞു.
നേരത്തെ പ്രശാന്ത് എന്നയാളാണ് വാഗ്ദാനവുമായി തന്നെ സമീപിച്ചതെന്നും, ഇ.പി ജയരാജന് പറഞ്ഞിട്ടാണ് വന്നതെന്ന് അയാള്‍ പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് സരിത വീണ്ടും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയത്.
Discussion about this post