സ്‌കൂൾ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മുടെയെല്ലാം മനസിലേക്ക് ഓടിവരുന്നത് എന്തായിരിക്കും. കൂട്ടുകാരും, ക്ലാസ് മുറിയിലെ കളിചിരികളും, ഉച്ചയ്ക്ക് ഒന്നിച്ച് ഇരുന്നുള്ളു ഭക്ഷണവും, സ്‌കൂൾ വിട്ട്് വീട്ടിലേക്ക് സൈക്കിളിൽ പോകുമ്പോഴുള്ള തമാശകളുമെല്ലാമാകും പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത്. ഈ ഓർമ്മകളാണ് നമ്മെ ആ സ്‌കൂൾ മുറ്റത്തേക്ക് വീണ്ടും എത്തിക്കുന്നതും. അങ്ങനെ ഓർമ്മകൾ അയവിറക്കാൻ വേണ്ടി കൂടിയാണ് പല സ്‌കൂളുകളും പൂർവ്വവിദ്യാർത്ഥി സംഗമം നടത്തുന്നത്.
എന്നാൽ വർഷങ്ങൾക്ക് ശേഷം സ്‌കൂളിലെത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ ഓർമ്മ പുതുക്കിയത് നല്ല അടി വാങ്ങിക്കൊണ്ടാണ്. ഡോക്ടർമാരും എൻജിനീയർമാരും പോലീസുകാരുമായി പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളാണ് പ്രിൻസിപ്പാളിന്റെ കൈയ്യിൽ നിന്ന് ചൂരൽ കൊണ്ട് അടി വാങ്ങിയത്.
സ്‌കൂളിനെക്കുറിച്ച് ഓർക്കുമ്പോഴേല്ലാം തങ്ങൾക്ക് ഈ അടി ഓർമ്മ വരുമെന്നും, അന്ന് അടി കിട്ടിയത് കൊണ്ട് മാത്രമാണ് ഇന്ന് തങ്ങൾക്ക് ഈ നിലയിൽ എത്താൻ സാധിച്ചത് എന്നുമാണ് പൂർവ്വവിദ്യാർത്ഥികൾ പറഞ്ഞത്. വെള്ള പാന്റും വെള്ള ഷർട്ടുമിട്ട് ബാഗ് തോളിൽ തൂക്കി പൂർവ്വ വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന്റെ മുന്നിൽ വന്ന് നിന്ന് അടി വാങ്ങുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങിൽ ഇതിനോടകം വൈറലായിരിക്കുകയാണ്.
പൂർവ്വ വിദ്യാർത്ഥി സംഗമങ്ങൾ പല തരത്തിൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരെണ്ണം ആദ്യമായാണ് കാണുന്നത് എന്ന രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Discussion about this post