കൊച്ചി: സര്‍ക്കാറിനെതിരെ വീണ്ടും വിമര്‍ശനവുമായി ഡി.ജി.പി ജേക്കബ് തോമസ്. ബാര്‍ക്കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി് ആര്‍. സുകേശനെതിരെ അന്വേഷണത്തിനുത്തരവിട്ടതിനെതിരെയാണ് ജോക്കബ് തോമസ് വിമര്‍ശനമുന്നയിച്ചത്.
അന്വേഷണത്തില്‍ പിഴവ് കണ്ടാല്‍ നടപടിയെടുക്കേണ്ടത് കോടതിയാണ്.. ചട്ടങ്ങള്‍ അനുശാസിക്കുന്നത് അതാണെന്ന് അദ്ദേഹം പറഞ്ഞു. സുകേശനെതിരായ അന്വേഷണം പോലീസിന്റെ മനോവീര്യം തകര്‍ക്കും. സംസ്ഥാനത്തിപ്പോള്‍ രണ്ട് തരം നീതിയാണുള്ളതെന്നും ചിലര്‍ക്ക് പ്രത്യേക പരിഗണന ലഭിയ്ക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എസ്.പി സുകേശന്‍ കഴിവുറ്റ ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അഭിപ്രായപ്പെട്ടു. ബാര്‍കോഴക്കേസ് അന്വേഷണുവമായി ബന്ധപ്പെട്ട് ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് സുകേശിനെതിരെ ആഭ്യന്തരമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
Discussion about this post