മാറാലയിൽ നിന്നും വീടിനെ വൃത്തിയായി സൂക്ഷിക്കുക എന്നത് ഏറെ പ്രയാസകരമായ ജോലിയാണ്. വൃത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിലന്തികൾ വീടുകളിൽ വലയുണ്ടാക്കും. അതുകൊണ്ട് തന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ ഇതെല്ലാം വൃത്തിയാക്കേണ്ടതായും വരും. മേൽക്കൂരകൾ, മേശ, കസേര, കട്ടിൽ തുടങ്ങി എല്ലായിടത്തും എട്ടുകാലികൾ കൂടുകൂട്ടാറുണ്ട്. അതുകൊണ്ട് തന്നെ അടിയ്ക്കടി ഇവയെല്ലാം വൃത്തിയാക്കുക എന്നത് വലിയ പ്രശ്‌നമാണ്. എന്നാൽ വിഷമിക്കേണ്ട. ചായപ്പൊടിയും ഒരു കഷ്ണവും നാരങ്ങയും ഉണ്ടെങ്കിൽ ഈ പ്രശ്‌നത്തിന് നമുക്ക് പരിഹാരം കാണാം.
ആദ്യം ഒരു പാത്രത്തിൽ ഒരു കപ്പ് വെള്ളം എടുക്കു. ശേഷം ഇത് അടുപ്പത്ത് വച്ച് നല്ലപോലെ തിളയ്ക്കുക. തിളയ്ക്കുമ്പോൾ ഇതിലേയ്ക്ക് രണ്ട് സ്പൂൺ ചായപ്പൊടിയിടാം. ഇതിന് ശേഷം ഇത് നന്നായി തിളയ്പ്പിക്കണം.
ചായ നന്നായി തിളച്ചു കഴിഞ്ഞാൽ ഗ്യാസ് ഓഫ് ആക്കാം. ശേഷം ഇതിലേക്ക് നാരങ്ങ നീര് ഒഴിക്കാം. അരക്കഷ്ണം നാരങ്ങയുടെ നീര് മതിയാകും. ചൂടാറി കഴിഞ്ഞ ശേഷം ഈ ലായനി ഉപയോഗിക്കാം. വീട് വൃത്തിയാക്കി കഴിഞ്ഞാൽ ഈ ലായനിയിൽ ഒരു തുണി മുക്കി മാറാല വരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയാക്കാം.
Discussion about this post