ഡല്‍ഹി: മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ശുപാര്‍ശ കേന്ദ്ര ആരോഗ്യമന്ത്രാലയം അംഗീകരിച്ചു. സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഇനി പൊതുപരീക്ഷയാണ് മാനദണ്ഡമാകുക.
പ്രവേശന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളും ദുരുപയോഗവും പരിഗണിച്ചാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയിരുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാരുകള്‍ പ്രവേശനപരീക്ഷ നടത്തിയാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഇതോടൊപ്പം ഓരോ കോളജുകളും പ്രത്യേകം പ്രത്യേകം പ്രവേശനപരീക്ഷകളും നടത്തുന്നുണ്ട്.
Discussion about this post