കൊൽക്കത്ത: കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കൊൽക്കത്ത ഹൈക്കോടതി. ആശുപത്രിയിലെ ആ്രകമണത്തിന് പിന്നാലെ കോടതിയിലേയ്ക്ക് തുടർച്ചയായി ഇമെയിൽ വന്നതിന് പിന്നാലെയാണ് കോടതി കേസ് ലിസ്റ്റ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.
‘കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്ന അക്രമ സംഭവങ്ങൾ ഭരണകൂടത്തിന്റെ സമ്പൂർണ പരാജയത്തെയാണ് കാണിക്കുന്നത്. പോലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ, ജനങ്ങളെ സംരക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ലേ.. സംസ്ഥാന സർക്കാരിൽ വലിയ നിരാശ തോന്നുന്നു. എങ്ങനെയാണ് ഡോക്ടർമാർ ഭയമില്ലാതെ ജോലി ചെയ്യുക’- സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.










Discussion about this post