തിരുവനന്തപുരം: സ്വർണ വില ഉയർച്ചയിൽ. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവില. ഈ മാസം ഒന്നിന് 51,600 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 53,360 രൂപയാണ്.
ഇന്നലെ ഗ്രാമിന് 10 രൂപയാണ് കൂടിയത്. 6565 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നലത്തെ വില. പവന് 52,520 രൂപയായിരുന്നു.
ഇന്ന്് 80 രൂപ പവന് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 6670 രൂപയാണ് വില. ഈ മാസം 7,8 തീയതികളിൽ ഏറ്റവും താഴ്ന്ന വിലയിലായിരുന്നു സ്വർണവ്യാപാരം പുരോഗമിച്ചിരുന്നത്.












