ബംഗളുരു: ഭാര്യയുടെ പേരിൽ ഭൂമിതട്ടിപ്പ് നടത്തിയെന്ന കേസിൽ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ കുടുങ്ങുമെന്ന് സൂചന.കേസിൽ മുഖ്യമന്ത്രിയെയും മറ്റു കുടുംബാംഗങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിനെ തുടർന്നാണിത്. പ്രഥമ ദൃഷ്ട്യാ കേസ് എടുക്കാൻ തെളിവുണ്ടെന്ന് കാട്ടിയാണ് ഗവർണർ അനുമതി നൽകിയത്.
മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിട്ടിയുടെ (മുഡ) 14ഹൗസിംഗ് പ്ലോട്ടുകൾ സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്ക് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും ഇത് മൂലം ഖജനാവിന് 45കോടി നഷ്‌ടമുണ്ടായിട്ടുണ്ടെന്നുമാണ് പരാതി. മലയാളിയായ ടി.ജെ. അബ്രഹാം, പ്രദീപ് കുമാർ, സ്‌നേഹമയി കൃഷ്ണ എന്നിവർ കഴിഞ്ഞ മാസം 26നാണ് ഗവർണർക്ക് പരാതി നൽകിയത്.
1988ലെ അഴിമതി നിരോധന നിയമത്തിലെ 17 എ, 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 218 വകുപ്പുകൾ പ്രകാരം കുറ്റം നടന്നതായി പ്രഥമദൃഷ്‌ട്യ ബോദ്ധ്യപ്പെട്ടു എന്ന് വ്യക്തമാക്കിയാണ് ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയത്
Discussion about this post