കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരേ ഉയർന്ന ആരോപണം നിസ്സാരമായി കാണരുതെന്നും മുറിയിൽനിന്ന് ഒരു സ്ത്രീ ഇറങ്ങിയോടി എന്ന് കേട്ടപ്പോൾ ഭയന്നു പോയെന്നും പറഞ്ഞ് ഉർവശി. ഇതുപോലുള്ള പുരുഷന്മാർക്കിടയിലാണ് ഇത്രയുംകാലം ജോലിചെയ്തത് എന്നോർത്തപ്പോൾ വലിയ ഞെട്ടലുണ്ടായെന്നും ഉർവശി പറഞ്ഞു.
വലിയ ദുരനുഭവങ്ങൾ ഇല്ലാത്തതുകൊണ്ട് ഒരാൾ പ്രതികരിക്കാൻ പാടില്ല എന്ന് പറയുന്നത് തെറ്റാണെന്നും . ഞാനെന്നല്ല അമ്മയിലെ ഓരോ അംഗങ്ങളും പ്രതികരിക്കണമെന്നും ഉർവശി പറഞ്ഞു. അഭിനേതാക്കളെ അകറ്റിനിർത്താൻ അമ്മയ്ക്ക് സാധിക്കുമെങ്കിൽ അവരെ രക്ഷിക്കാനും സാധിക്കണമെന്നും ഉർവശി വ്യക്തമാക്കി.
അതേസമയം ബംഗാളി നടി ശ്രീലേഖ മിത്ര ഉയർത്തിയ ആരോപണത്തെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ രാജി ഏതാണ്ട് ഉറപ്പായിരിക്കുന്നത്. സി പി ഐ അടക്കമുള്ള ഇടതു കേന്ദ്രങ്ങളിൽ നിന്നുൾപ്പെടെ രാജിയ്ക്കായി സമ്മർദം ഉയർന്നതോടെയാണ് രഞ്ജിത്തിന്‍റെ രാജി അനിവാര്യമായത്. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു.
Discussion about this post