കൊച്ചി : ലക്ഷ്മി നായര്‍ താന്‍ തന്നെയെന്ന് സരിത എസ്.നായര്‍ സോളാര്‍ കമ്മിഷനില്‍ മൊഴി നല്കി. 2013 ല്‍ ഗസറ്റ് വിഞ്ജാപനം ചെയ്ത് സരിത എന്ന പേര് സ്വീകരിക്കുകയായിരുന്നുവെന്നും സരിത പറഞ്ഞു. അങ്ങനെയെങ്കില്‍, പേര് മാറ്റിയ സ്ഥിതിയ്ക്ക് പഴയകേസുകള്‍ നിലനില്‍ക്കുമോ എന്ന് കമ്മിഷന് ചോദിച്ചു.
ലക്ഷ്മി നായര്‍ എന്ന പേരിലാണ് സരിത പലരെയും സമീപിച്ചിരുന്നത്. ഇതിനിടെ, തന്റെ യഥാര്‍ത്ഥ പേര് ലക്ഷ്മി നായര്‍ എന്നല്ലെന്ന് മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നെന്ന് സോളാര്‍ കമ്മിഷന് മുന്‍പാകെ സരിത കഴിഞ്ഞ ദിവസം നല്കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post