തൃശൂർ: സുരേഷ് ഗോപിക്കെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ ടി എൻ പ്രതാപനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സ്റ്റേറ്റ് സെക്രട്ടറി എ നാഗേഷ്. നിങ്ങളുടെ തൊലിക്കട്ടി സമ്മതിച്ചു എന്ന് പറഞ്ഞ് പോസ്റ്റ് തുടങ്ങിയ നാഗേഷ്, നിങ്ങൾ മുരളീധരനോട് ചെയ്ത നാലാം തരം പരിപാടി ഏവർക്കും അറിവുള്ളതാണെന്ന് പറഞ്ഞ നാഗേഷ് തൃശൂരിലെ ജനങ്ങളോടുള്ള സുരേഷ് ഗോപിയുടെ ഉത്തരവാദിത്വം കൃത്യമായി അദ്ദേഹം നിർവഹിച്ചു കൊള്ളുമെന്നും പറഞ്ഞു.
പോസ്റ്റിന്റെ പൂർണ്ണ രൂപം
“തൊലിക്കട്ടി സമ്മതിച്ചു പ്രതാപാ…
കേരളത്തിലെ കോൺഗ്രസ്സിൽ നാലാം തരം നാടകം കളിയിൽ ഉസ്താദായ നിങ്ങൾ പാവം മുരളീധരനെ ‘ഉമ്മ വെച്ചും, വിയർപ്പ് ഒപ്പിയും ‘ കുഴിയിൽ ഇറക്കിയത് തൃശൂരിലെ കോൺഗ്രസ്സുകാർ കണ്ടതാണ് .
പിന്നെ ചെമ്പരത്തിപ്പൂവ് ..
തോറ്റോടിയ ആളെക്കാൾ മോശക്കാരനായ നിങ്ങൾ തൃശൂരിലെ വോട്ടർമാരെ കളിയാക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇന്ന് കോൺഗ്രസ്സിന്റെ കയ്യാലപ്പുറത്തായ സ്വന്തംനില മറന്നാണോ ?
നിങ്ങളെ ഇനി ഒരു KSU കാരൻ പയ്യൻ വരെ വിശ്വസിക്കുമോ ?
തൃശൂരിലെ വോട്ടർമാർ തെരഞ്ഞെടുത്തത് പാർലമെൻറ്റിൽ നിങ്ങളെ പോലെ ഇംഗ്ളീഷ് പറഞ്ഞ് ചിരിപ്പിക്കാനോ, അമിത്ഷായെയും മോദിയെയും കൈചൂണ്ടി മർമ്മം കാണിക്കാനോ അല്ല, തൃശൂരിനെ രക്ഷിക്കാനാണ്… തൃശൂരിന്റെ ആത്മാഭിമാനം കാക്കാനാണ്…
അത് ശ്രീ സുരേഷ് ഗോപി ഭംഗിയായി നിർവഹിക്കും… ഒരു കുറവും വരുത്താതെ…
പിന്നെ ചെമ്പരത്തിപൂവ് ഒരു നല്ല ദാഹശമനിയാണു സർ. ചെമ്പരത്തിയുടെ നീര് ഹൃദയ സമ്പന്ധമായ അസുഖത്തിന് നല്ലതാണ്… ശരീരത്തിലെ കറുത്ത പാടുകൾ മായ്ക്കാൻ ഇത് ഉത്തമ ഔഷധമാണ്.
ഇന്നത്തെ താങ്കളുടെ പ്രസംഗം കേട്ടപ്പോൾ തോന്നിയ ഒരു കാര്യം പറയട്ടെ….
താങ്കൾക്ക് ഹൃദയത്തിലാണ് കറുത്ത പാടുകൾ
അത് മാറ്റാനും, അസൂയയുടെ കുഷ്ഠം മാറ്റാനും ചെമ്പരത്തി നല്ലതാണ്, അടയന്തിരമായി ഒരു വൈദ്യനെ കാണുക താങ്കൾക്ക് നല്ലത് വരുത്താൻ ചെമ്പരത്തിനീര് ചേർത്ത നെല്ലിക്കാതളം വെക്കുന്നത് നല്ലതാണെന്ന് ഓർമിപ്പിക്കട്ടെ…. “
Discussion about this post